നടുക്കടലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളി കരക്കെത്തിക്കുന്നതിനിടെ തോണിയില്‍ നിന്നും വീണ് മരിച്ചു
Feb 7, 2019, 12:43 IST
ബേക്കല്‍: (www.kasargodvartha.com 07.02.2019) നടുക്കടലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളി കരക്കെത്തിക്കുന്നതിനിടെ തോണിയില്‍ നിന്നും വീണ് മരിച്ചു. ബേക്കല്‍ തമ്പുരാന് വളപ്പിലെ പരേതരായ മാധവന് മൂത്തആയത്താര്- തുളസി ദമ്പതികളുടെ മകന് വേണു (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ബേക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയതായിരുന്നു.
Keywords: Fisherman died due to Cardiac Arrest, Bekal, Kasaragod, News, Kerala, Death, fishermen, Cardiac Attack, Obituary.
ഇതിനിടയില്‍ നടുക്കലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട വേണുവിനെ ഒപ്പമുണ്ടായിരുന്നവര്‍ കരക്കെത്തിക്കുന്നതിനിടെ തോണിയില്‍ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബേബി. മക്കള്‍: ഹരിത, ഹരീഷ, ഹരി. സഹോദരങ്ങള്‍: ബാബു, സുരേശന്, ജയ, രോഹിണി, ദേവി. ഗള്‍ഫിലുള്ള സഹോദരന് സുരേശന് നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്കരിക്കും. അപകടം നടന്ന വിവരമറിഞ്ഞ് വാര്‍ഡ് മെമ്പര്‍ ശംഭു ബേക്കലിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തളങ്കര തീരദേശ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )