മത്സ്യവ്യാപാരി തൂങ്ങിമരിച്ച നിലയില്‍
Jun 2, 2016, 11:30 IST
അമ്പലത്തറ: (www.kasargodvartha.com 02/06/2016) മത്സ്യവ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എണ്ണപ്പാറ വെള്ളിക്കുന്നിലെ കളപ്പുരക്കല്‍ വീട്ടില്‍ ടോമി (44)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂപണയ ബാങ്ക് ചുള്ളിക്കര ബ്രാഞ്ചില്‍ നിന്ന് ടോമി വീട് നിര്‍മ്മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി നാല് ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ രണ്ടു തവണ മാത്രമേ തിരിച്ചടക്കാന്‍ കഴിഞ്ഞുള്ളൂ. പിന്നീട് കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസവും ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയതോടെ അസ്വസ്ഥനായിരുന്നതായി പറയപ്പെടുന്നു. ഇതിനു പിന്നാലെയാണ് ടോമിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ്റിലെ അസുഖം കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടോമി ജോലിക്ക് പോയിരുന്നില്ല. ഭാര്യ ബേബിയും അസുഖം ബാധിച്ച് ചികിത്സയിലാണ്.
മക്കള്‍: ജിത്തു, ജൈന്റ് (വിദ്യാര്‍ത്ഥികള്‍), പരേതനായ ജോസഫ്-ആലിസ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാജു (ഓട്ടോ ഡ്രൈവര്‍), ജോയി, ലൈല.

Keywords: Kasaragod, Kerala, Ambalathara, suicide, Police, Fish merchant found dead hanged.