പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ബി വസന്ത ഷേണായി മാസ്റ്റര്‍ അന്തരിച്ചു
Feb 4, 2020, 12:07 IST
പുല്ലൂര്‍: (www.kasargodvartha.com 04.02.2020) പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് ബി വസന്ത ഷേണായി മാസ്റ്റര്‍(93) അന്തരിച്ചു. ഉദയനഗര്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപകനും കാഞ്ഞങ്ങാട് എല്‍ വി ടെമ്പിള്‍ മാനേജിംഗ് ട്രസ്റ്റിയുമായി പ്രവര്‍ത്തിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉദയനഗര്‍, അമ്പലത്തറ, ചാലിങ്കാല്‍ സ്‌കൂളുകള്‍, ഹരിപുരം തപാലാപ്പീസ് എന്നിവ അനുവദിച്ചു കിട്ടുന്നതിനായി മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചത് വസന്ത ഷേണായി മാസ്റ്റര്‍ ആയിരുന്നു. ശ്രീസുധീന്ദ്ര സേവാമണ്ഡല്‍, ഹോസ്ദുര്‍ഗ് കന്നഡ സംഘം പ്രസിഡന്റ്, നീലേശ്വരം ജനത കലാസമിതി സ്ഥാപക പ്രസിഡന്റ്, കേരള കൊങ്കണി അക്കാദമി അംഗം, ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭ ഉത്തരമേഖല വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായ വസന്ത ഷേണായി മാസ്റ്റര്‍ ഒട്ടേറെ കന്നഡ കൃതികള്‍ മലയാളത്തിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ പട്ടം താണുപിള്ള, കെ കരുണാകരന്‍, മന്ത്രിമാരായ എന്‍ കെ ബാലകൃഷ്ണന്‍, കെ ചന്ദ്രശേഖരന്‍, പി ആര്‍ കുറുപ്പ് എന്നിവരുമായ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കേരള ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭയുടെ 'പ്രതിഭാശ്രീ' പട്ടമടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഭാര്യ: പരേതയായ ലക്ഷ്മീദേവി. മക്കള്‍: സംഗീത ഡി റാവു (പയ്യന്നൂര്‍ മാതമംഗലം), പദ്മ. ആര്‍ കിണി(ബംഗളൂരു), ദിനേഷ് ഷേണായി, ശ്രീലത ഷാന്‍ഭാഗ്, പരേതരായ രമേശ് ഷേണായ്, സതീശ് ഷേണായ്.
മരുമക്കള്‍: രവീന്ദ്രനാഥ്കിണി(ബംഗളൂരു) നന്ദിനി ഷേണായി, സുരേഷ് ഷാന്‍ദോഗ്, സന്ധ്യാഭായി, സുമിത്ര ഷേണായി. സഹോദരങ്ങള്‍: പരേതരായ നരസിംഹ ഷേണായ്, ഗോപാല്‍കൃഷ്ണ ഷേണായി, നാരായണ്‍ ഷേണായി സുഭദ്ര, ഉത്തര, പ്രേമ.
സംസ്‌കാരം മേലാങ്കോട്ട് സമുദായ ശ്മശാനത്തില്‍ നടന്നു.
Keywords: Pullur, News, Kerala, Death, Obituary, president, hospital, B Vasanth Shenai Master, First president of Pullur Periya, First president of Pullur Periya B Vasanth Shenai Master passed away
< !- START disable copy paste -->