city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിശ്വാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി ഫാദർ ജോസഫ് കീച്ചൻകേരി വിടവാങ്ങി; 10 മാസത്തിനിടെ മലയോരത്തിന് നഷ്ടമായത് രണ്ട് പുരോഹിതരെ

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.co 11.07.2021) തലശേരി അതിരൂപതയ്ക്ക് കീഴിലെ കടുമേനി സെന്റ് മേരിസ് ഇടവക വികാരിയും വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയുമായ ഫാദർ ജോസഫ് കീച്ചൻ കേരി (ഷിബു അച്ഛൻ -49) അസുഖം മൂലം മരിച്ചു. സഭയ്ക്ക് അകത്തും പുറത്തും പ്രശംസനീയമായ ഒട്ടേറെ പ്രവർത്തനങ്ങൾ ചെറിയ സമയം കൊണ്ട് പൂർത്തീകരിച്ച ഫാദർ ജോസഫ് കീച്ചൻ കേരിയുടെ പെട്ടെന്നുള്ള വിയോഗം വിശ്വാസി സമൂഹത്തിന് വിശ്വസിക്കാനായില്ല.

വിശ്വാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി ഫാദർ ജോസഫ് കീച്ചൻകേരി വിടവാങ്ങി; 10 മാസത്തിനിടെ മലയോരത്തിന് നഷ്ടമായത് രണ്ട് പുരോഹിതരെ

പന്നിത്തടത്തെ കീച്ചൻ കേരി ജോൺ - മേരി ദമ്പതികളുടെ മകൻ ജോസഫ് 1997 ലാണ് ആർച് ബിഷപ് മാർ ജോർജ് വലിയ മറ്റത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. കടുമേനിയെന്ന പ്രകൃതി സുന്ദര ഗ്രാമത്തിന്റെ ഇടവക സമൂഹത്തിന് നേരും നന്മയും നേരുന്നതിനിടയിലാണ് അദ്ദേഹം രോഗത്തിന് കീഴടങ്ങിയത്. ചെറുപുഴ ആശുപത്രിയിൽ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ സമയം പ്രത്യേകിച്ച് അപകടാവസ്ഥകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഫാദർ ജോസഫിന്റെ മൃതശരീരം തിങ്കളാഴ്ച രാവിലെ ഒമ്പതര മുതൽ കടുമേനി പള്ളിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 12 മണിയോടെ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം നടക്കും. പിന്നീട് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിലേക്ക് കൊണ്ടുപോവും. മൃതദേഹ സംസ്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് രണ്ടുമണിമുതൽ ആരംഭിക്കും. കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് നടക്കുക. 20 പേരിൽ കൂടുതൽ മൃതദേഹ സംസ്കാര ശുശ്രൂഷ സമയത്ത് സന്നിഹിതരാകാൻ പാടില്ല.

കഴിഞ്ഞ വർഷം കൊന്നക്കാട് മൈക്കയം സ്വദേശിയും കർണാടക ഭദ്രാവതി രൂപത വികാരിയുമായ ഫാദർ കുര്യാക്കോസ് മുണ്ടപ്ലാക്കൽ ഷാജി അസുഖം ബാധിച്ചുമരിച്ചിരുന്നു. 2020 സെപ്തംബർ എട്ടിനായിരുന്നു തീരാ ദുഃഖം സമ്മാനിച്ച കുര്യാക്കോസ് മുണ്ട പ്ലാക്കലിന്റെ വിയോഗ വാർത്ത മലയോരം കേട്ടത്. അതിന്റെ ഞെട്ടൽ മാറും മുമ്പെയാണ് മറ്റൊരു മരണം കൂടി സംഭവിച്ചത്.

വെള്ളരിക്കുണ്ട് ഫെറോന അടക്കമുള്ള മലയോരത്തെ ക്രിസ്തീയ ദേവാലയങ്ങളിൽ പ്രാർഥനകൾ നടന്നു വരുന്നതിനിടയിലാണ് ഫാദർ ഷാജിക്ക് പുറമേ വെള്ളരിക്കുണ്ട് ഫെറോണ ഇടവക അംഗം കൂടിയായ ജോസഫ് കീച്ചൻകേരിയും വിടപറഞ്ഞത്.

Keywords:  Kasaragod, Kerala, Vellarikundu, Obituary, Died, Kozhikode, Hospital, Treatment, Father Joseph Keechan Keri passed away Memorial.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia