ഭാര്യാപിതാവ് മരിച്ചതിന് മണിക്കൂറുകള്‍ക്കകം മരുമകനും മരണപ്പെട്ടു
Dec 29, 2018, 11:08 IST
ബങ്കളം: (www.kasargodvartha.com 29.12.2018) ഭാര്യാപിതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. ചെറുവത്തൂര്‍ തിമിരിയിലെ പാരമ്പര്യ വൈദ്യന്‍ കൊരയിച്ചാലിലെ പൂച്ചക്കാടന്‍ രാഘവന്‍ (89), മകള്‍ സിന്ധുവിന്റെ ഭര്‍ത്താവ് ബങ്കളം പള്ളത്തുവയലിലെ പി കുഞ്ഞികൃഷ്ണന്‍ (48) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞികൃഷ്ണന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
പുലര്‍ച്ചെയോടെയാണ് രാഘവന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെ കുഞ്ഞികൃഷ്ണന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മരണപ്പെട്ടു. ഭര്‍ത്താവിനെ പരിചരിക്കുന്നതിനിടയിലാണ് സിന്ധു പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞത്. ഉടന്‍ തിമിരിയിലെ വീട്ടിലെത്തിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ മരണവാര്‍ത്തയും സിന്ധുവിനെ തേടിയെത്തി. രാഘവന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാട്ടിലെത്തിച്ച കുഞ്ഞികൃഷ്ണന്റെ മൃതദേഹം പള്ളത്തുവയല്‍ കൃഷ്ണപിള്ള മന്ദിരത്തില്‍ പൊതുദര്‍ശത്തിന് വെച്ച ശേഷം വീട്ടുവളപ്പിലും സംസ്‌കരിച്ചു.
പരേതയായ ഭാനുമതിയാണ് രാഘവന്റെ ഭാര്യ. മറ്റു മക്കള്‍: വിജയന്‍ (നീലേശ്വരം ഡിവൈന്‍ പ്രോവിഡന്റ്സ് സ്‌കൂള്‍ ബസ് ഡ്രൈവര്‍), ഉഷ (ഖാദി ഉത്പാദന കേന്ദ്രം തിമിരി), ഗീത, ജയശ്രീ. മറ്റു മരുമക്കള്‍: രാജീവന്‍ കൊഴുമ്മല്‍, പരേതനായ വിനോദ്. സഹോദരങ്ങള്‍: യശോദ, ദാമോദരന്‍, പരേതരായ മീനാക്ഷി, ഗംഗാധരന്‍, ഗോപാലകൃഷ്ണന്‍.
ജില്ലാ സഹകരണ ബാങ്ക് നീലേശ്വരം ബ്രാഞ്ചിലെ ജീവനക്കാരനായ കുഞ്ഞികൃഷ്ണന്‍ പരേതരായ പള്ളത്തുവയല്‍ കണ്ണന്‍- പാട്ടി ദമ്പതികളുടെ മകനാണ്. സിപിഎം പള്ളത്തുവയല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി, ബാലസംഘം മുന്‍ മടിക്കൈ ഈസ്റ്റ് വില്ലേജ് സെക്രട്ടറി, പള്ളത്തുവയല്‍ വടക്കംതോട്ടം സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: നന്ദന, ശ്രീനന്ദന്‍ (ഇരുവരും കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: നാരായണന്‍ (റിട്ട. അധ്യാപകന്‍ പരപ്പ), തമ്പായി (കൂടോല്‍), നാരായണി (കക്കാട്ട്), ലക്ഷ്മി (കോതോട്ട്), രമണി (ബങ്കളം), പരേതനായ ബാലന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Father and Son in Law died with in hours
< !- START disable copy paste -->