മകന്‍ ഛര്‍ദിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചു
Sep 9, 2017, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 09.09.2017) മകന്‍ ഛര്‍ദിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചു. തായല്‍ നായന്മാര്‍മൂലയിലെ പിലായിന്റടി അബ്ദുര്‍ റഹ് മാന്‍ (80), മകന്‍ റഷീദ് (35) എന്നിവരാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്.
അസുഖ ബാധിതനായ റഷീദ് ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ഛര്‍ദിയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട പിതാവും അവിടെ കുഴഞ്ഞുവീണു. ഇരുവരെയും വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ നാഥന്റെയും, മകന്റെയും പെട്ടെന്നുള്ള മരണം കുടുംബത്തെ അതീവ ദുഃഖത്തിലാഴ്ത്തി.
അബ്ദുര്‍ റഹ് മാന്റെ ഭാര്യ: ഖദീജ. മറ്റുമക്കള്‍: മുഹമ്മദ്, മജീദ് (ഇരുവരും സൗദി), അബ്ദുല്‍ ഖാദര്‍, ഉസ്മാന്‍, ഇല്യാസ്, ഷംസീര്‍, ബീഫാത്വിമ. മരുമക്കള്‍: മുഹമ്മദ്, സംസാദ്, മറിയംബി, ഹസീസ, റഹിയാന, ഷബീബ. സഹോദരങ്ങള്‍: ഉമ്മര്‍, മറിയുമ്മ, പരേതരായ ബിഫാത്വിമ, അബ്ദുല്ല. അവിവാഹിതനാണ് മരണപ്പെട്ട റഷീദ്.
മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ടി എന്‍ മൂല മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Death, Obituary, Hospital, House, Abdul Rahman, Rasheed, Nayanmarmoola, Father and Son die with in minutes.