city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ കര്‍ഷകന്‍ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

നീലേശ്വരം: (www.kasargodvartha.com 05/11/2015) കര്‍ഷകനെ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം ചിമ്മത്തോട്ടെ എം.വി കുഞ്ഞിരാമനെ (59)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായതായിരുന്നു. തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വൈകിട്ട് തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: രാധ (പളളപ്പാറ). മക്കള്‍: പവിത്രന്‍, ഉണ്ണികൃഷ്ണന്‍ (ഇരുവരും ഗള്‍ഫ്), രതീഷ് (സി.ആര്‍.പി.എഫ്, ഡല്‍ഹി). മരുമകള്‍: നമിത (ചുണ്ട). സഹോദരങ്ങള്‍: ചന്ദ്രന്‍, ചന്തൂഞ്ഞി (സി.പി.എം ചിമ്മത്തോട് ബ്രാഞ്ചംഗം), രാമചന്ദ്രന്‍, കല്ല്യാണി, ലക്ഷ്മി, ശാരദ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാണാതായ കര്‍ഷകന്‍ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

Keywords: Neeleswaram, Kasaragod, Kerala, Death, Obituary, farmer, Farmer found dead in Rubber plantation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia