വനംവകുപ്പിന്റെ കുടിയിറക്കല്‍ നടപടിക്കെതിരെ നിയമപോരാട്ടം നടത്തിയ കര്‍ഷകന്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
Sep 13, 2017, 22:43 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 13/09/2017) വനംവകുപ്പിന്റെ കുടിയിറക്കല്‍ നടപടിക്കെതിരെ നിയമപോരാട്ടം നടത്തിയ കര്‍ഷകനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് അത്തിയടുക്കത്തെ ചിറക്കല്‍ തെക്കേക്കുറ്റ് എന്‍ ജെ അലക്‌സാണ്ടര്‍ എന്ന അപ്പുച്ചേട്ടനെ (65) യാണ് പാലക്കാട് ഒലവക്കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
വള്ളിക്കടവ് ഗ്രാമീണ ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ വര്‍ഷങ്ങളായി റവന്യൂ വകുപ്പ് സ്ഥലത്തിന്റെ നികുതി സ്വീകരിക്കാത്തതിനാല്‍ പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥലം വനംവകുപ്പുമായി കേസില്‍ ആയതിനാല്‍ ലോണിന് ജാമ്യം നിന്ന ആളുടെ ഭൂമി ജപ്തി ആകുമെന്ന് വന്നതോടെ പ്രശ്‌നപരിഹാരത്തിന് വനംവകുപ്പിന്റെ ഒലവക്കോട് ഉള്ള ചീഫ് കണ്‍സര്‍വേറ്ററെ കാണാനാണ് അത്തിയടുക്കത്ത് നിന്നും പോയത്.
കഴിഞ്ഞ വ്യാഴാഴ്ച ആണ് അലക്‌സാണ്ടര്‍ പാലക്കാട്ടേക്ക് പോയത്. ഒലവക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ജന്മനാടായ കോട്ടയം കടുത്തുരുത്തിയിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kanhangad, Death, Obituary, Suicide, Lodge, Farmer, Court, Vellarikundu, Alexander, Olavakode.
< !- START disable copy paste -->