city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കര പാക്കത്ത് ഷോക്കേറ്റ് കോണ്‍ഗ്രസ്സ് നേതാവായ ക്ഷീര കര്‍ഷകന്‍ മരിച്ചു; 2 പശുക്കളും ചത്തു

പള്ളിക്കര:  (www.kasargodvartha.com 31/08/2016) കന്നുകാലികളെ വയലില്‍ മേയ്ക്കാന്‍ കൊണ്ടുപോയ കര്‍ഷകന്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. രണ്ടു പശുക്കളും ചത്തു. പാക്കത്ത് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവും ക്ഷീരകര്‍ഷകനുമായ പാക്കം ചരല്‍ക്കടവിലെ പടിഞ്ഞാറ്റയില്‍ സി നാരായണന്‍നായര്‍(55) ആണ് മരിച്ചത്.

രാവിലെ കറവ കഴിഞ്ഞ് സൊസൈറ്റിയില്‍ പാല്‍ എത്തിച്ച ശേഷം വീട്ടിനടുത്തുള്ള വയലില്‍ മൂന്ന് പശുക്കളെ മേയാന്‍ കെട്ടാന്‍ പോയതായിരുന്നു. കവുങ്ങിന്‍ തോട്ടത്തിലൂടെ കടന്ന് പോകുന്ന വൈദ്യുതി കമ്പി കവുങ്ങ് വീണ് പൊട്ടിയ നിലയിലായിരുന്നു. ചെളിയും കാടും നിറഞ്ഞ ഈ ഭാഗത്ത് കമ്പി പൊട്ടീ വീണത് അറിയാതെ നാരായണന്‍നായര്‍ക്കും പശുക്കള്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഒരു പശു വിരണ്ടോടി രക്ഷപ്പെട്ടു. പശുക്കളുമായി പോകുമ്പോള്‍ പാതി വഴി വരെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇവര്‍ തിരിച്ച ഉടനെ നിലവിളി കേട്ട് ഓടിയെത്തുമ്പോഴേക്കും വൈദ്യുതി കമ്പിയില്‍ ചുറ്റിയ നിലയില്‍ നാരായണന്‍നായരും പശുക്കളും വീണ് കിടക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഭാര്യ അടുത്ത് നിന്ന് ലഭിച്ച തടിക്കഷണം ഉപയോഗിച്ച് കമ്പി നീക്കി നാരായണന്‍നായരെ മാറ്റി കിടത്തി.

പിന്നീട് ഇവര്‍ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. നാട്ടുകാരെത്തുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്ന നാരായണന്‍നായരെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒടയംചാല്‍ കോടോത്ത് അയറോട്ടെ ഇ. കുഞ്ഞമ്പുനായര്‍ - കല്ല്യാണി അമ്മ ദമ്പതികളുടെ മകനാണ്. കുറച്ച് കാലം പെരിയയില്‍ ചുമട്ട് തൊഴിലാളിയായിരുന്നു. ഐഎന്‍ടിയുസി പള്ളിക്കര മണ്ഡലം പ്രസിഡന്റ്, ജനശ്രീ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്.

ഭാര്യ: സുലോചന (ഓമന) ബേക്കല്‍പള്ളിക്കര വനിതാ സഹകരണ സംഘം കളക്ഷന്‍ ഏജന്റാണ്. മക്കള്‍: നയന, അയന (വിദ്യാര്‍ത്ഥി, ബ്രണ്ണന്‍ കോളേജ് തലശ്ശേരി), ഹരിപ്രസാദ്. സഹോദരങ്ങള്‍: സി കുഞ്ഞിരാമന്‍നായര്‍, ഗോപാലന്‍നായര്‍, കൃഷ്ണന്‍നായര്‍, സാവിത്രി, രുഗ്മിണി, ലീല, സരോജിനി.
പള്ളിക്കര പാക്കത്ത് ഷോക്കേറ്റ് കോണ്‍ഗ്രസ്സ് നേതാവായ ക്ഷീര കര്‍ഷകന്‍ മരിച്ചു; 2 പശുക്കളും ചത്തു

Keywords: Kasaragod, Kerala, Pakkam, Obituary, Electricity, Electric Shock, Narayanann, Farmer electroquited in Pallikera

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia