പ്രശസ്ത തെയ്യം കലാകാരനും തബലിസ്റ്റുമായ വെള്ളിക്കോത്തെ ഭരതൻ പണിക്കർ നിര്യാതനായി
Sep 25, 2020, 17:23 IST
കാഞ്ഞങ്ങാട്: (www.my.kasargodvartha.com 25.09.2020) പ്രശസ്ത തെയ്യം കലാകാരനും തബലിസ്റ്റുമായ വെള്ളിക്കോത്തെ ഭരതൻ പണിക്കർ (59 ) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചിരുന്നു.
പരിയാരം ഗവ: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പൊയിനാച്ചി കരിച്ചേരിയിലാണ് താമസിച്ചു വന്നിരുന്നത്.