പ്രശസ്ത ഛായാഗ്രാഹകന്‍ ശിവന്‍ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിലെ ആദ്യ പ്രസ് ഫോടോഗ്രാഫര്‍
തിരുവനന്തപുരം: (www.kasargodvartha.com 24.06.2021) പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍(89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോടോഗ്രാഫര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫോടോ ജേര്‍ണലിസം, സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു.
ചെമ്മീന്‍ സിനിമ യുടെ സ്റ്റില്‍ ഫോടോഗ്രാഫര്‍ ആയിരുന്നു. മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. യാഗം, കേശു, സ്വപ്നം, അഭയം, കൊച്ചുകൊച്ചുമോഹങ്ങള്‍, ഒരു യാത്ര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. 1959 ല്‍ തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ തുടങ്ങി. സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.
ഛായാഗ്രാഹകന്‍ ശിവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവന്‍ സ്റ്റുഡിയോ നീണ്ട കാലം സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Death, Obituary, Photography, Famous photographer Shivan passed away