പ്രശസ്ത ചിത്രകാരനും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസറുമായിരുന്ന കെ കെ മോഹന്‍കുമാര്‍ നിര്യാതനായി
Nov 26, 2018, 11:30 IST
നീലേശ്വരം: (www.kasargodvartha.com 26.11.2018) പ്രശസ്ത ചിത്രകാരനും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസറുമായിരുന്ന നീലേശ്വരം വള്ളിക്കുന്ന് മോണാലിസയിലെ കെ കെ മോഹന്‍കുമാര്‍ (76) നിര്യാതനായി. ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നീലേശ്വരം ശ്രീകൃഷ്ണന്‍കുട്ടി മെമ്മോറിയല്‍ ആര്‍ട് ഗാലറി ഡയരക്ടറായിരുന്നു.
മോഹന്‍കുമാറിന്റെ പ്രത്യേക ശൈലിയിലുള്ള പെയിന്റിങ്ങുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും വീടുകളിലും പൊതു സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ നഗരങ്ങള്‍ക്കു പുറമെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മോഹന്‍ കുമാര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അപൂര്‍വങ്ങളായ സ്റ്റാമ്പ്, നാണയം, പുരാവസ്തുക്കള്‍ എന്നിവയുടെ ശേഖരത്തിന് ഉടമയാണ്. മുന്നൂറോളം ചിത്രങ്ങളും സ്റ്റംപ് പൗഡറില്‍ തീര്‍ത്ത ത്രിമാനചിത്രങ്ങളും ഉള്‍പ്പെടുത്തി ആര്‍ട് ഗാലറി വിപുലീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
ആര്‍ടിസ്റ്റ് കൃഷ്ണന്‍കുട്ടിയുടെ മകനാണ്. അമ്മ: ജാനകി, ഭാര്യ: പി ശശികല, മക്കള്‍: മോണാലിസ വീനസ്, മിനര്‍വ, ഡയാന. മരുമക്കള്‍: പ്രവീണ്‍ (അധ്യാപകന്‍, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എളയാവൂര്‍, കണ്ണൂര്‍), പ്രശാന്ത് (മുംബൈ), ജഗദീഷ് (കണ്ണൂര്‍), രാജീവ് (അധ്യാപകന്‍, തെക്കില്‍ പറമ്പ ഗവ. യു പി സ്‌കൂള്‍). സഹോദരങ്ങള്‍: ജവഹര്‍, ജയശ്രീ, ബാബു, ജയന്‍, പരേതനായ ജസ്വന്ത്.
Keywords: Kerala, kasaragod, Neeleswaram, Nileshwaram, Death, Obituary, Kanhangad, news, Famous artist KK Mohankumar passed away