ദുബൈയിലേക്ക് കുടുംബസമേതം തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രവാസി മരിച്ചു
Nov 24, 2020, 18:10 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2020) ദുബൈയിലേക്ക് തിരിച്ചു പോകാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രവാസി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടിയിലെ കുഞ്ഞഹ് മദ് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ദുബൈയില്‍ വ്യാപാരം നടത്തി വരികയായിരുന്നു. കുടുംബസമേതം ദുബൈയിലേക്ക് പോകാനുള്ള ഒരുക്കം നടത്തിവരികയായിരുന്നു.
ഭാര്യ: സകീന. മക്കള്‍: ജാസ്മിന്‍, ജലീല്‍, ജസീന, ജംസീന. മരുമക്കള്‍: നവാസ്, റുമൈസ, ശരീഫ്, ഖാസിം. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഹാരിസ്, ബീവി, ആമിന.
Keywords: Kasaragod, News, Kerala, Dubai, Obituary, Anagoor, Family, Expatriate died while preparing to return to Dubai with his family