മുന്‍ ഡി സി സി പ്രസിഡണ്ട് കെ വെളുത്തമ്പു അന്തരിച്ചു
Jun 10, 2016, 06:51 IST
മംഗളൂരു: (www.kasargodvartha.com 10/06/2016) മുന്‍ ഡി സി സി പ്രസിഡണ്ടും കെ പി സി സി നിര്‍വാഹക സമിതി അംഗവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ കെ വെളുത്തമ്പു (78) അന്തരിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് മംഗളൂരു എസ് സി എസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. വ്യാഴാഴ്ച വൈകിട്ട് ഹൃദയാഘാദത്തെതുടര്‍ന്നാണ് വെളുത്തമ്പുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ പി സി സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കോ-ഓപറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം കലശ മഹോത്സവ സമിതി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അവിഭക്ത കണ്ണൂര്‍ ഡി സി സി ട്രഷററും എട്ടു വര്‍ഷത്തോളം കാസര്‍കോട് ഡി സി സി പ്രസിഡന്റുമായിരുന്നു.
മംഗളൂരു ആശുപത്രിയില്‍ നിന്ന് മൃതദേഹം രാവിലെ 10 ന് കാസര്‍കോട് ഡി സി സി ആസ്ഥാനമായ ജവഹര്‍ ഭവനില്‍ എത്തിച്ച് 11.30 വരെ പൊതു ദര്‍ശനത്തിന് വെക്കും. അതിന് ശേഷം സ്വദേശമായ തൃക്കരിപ്പൂരിലേക്ക് മൃതദേഹം കൊണ്ടു പോകും. തൃക്കരിപ്പൂരിലെ പ്രിയദര്‍ശിനി മന്ദിര പരിസരത്ത് പൊതു ദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് നാലോടെ തൃക്കരിപ്പൂരില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.
ഏറെക്കാലം ഡി സി സി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കാസര്‍കോട്ട് 57 വര്‍ഷക്കാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1965 ലാണ് തൃക്കരിപ്പൂരിലെ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായത്. സഹകരണ രംഗത്ത് ബഹുമുഖ പ്രതിഭയായിരുന്നു. ആദ്യം ഉദ്യോഗസ്ഥനായും പിന്നീട് സഹകാരിയായും സഹകരണ പ്രസ്ഥാനത്തിന് കരുത്തേകി.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ എത്താന്‍ സാധ്യതയുണ്ട്. മരണവിവരമറിഞ്ഞ് ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍, ഡി സി സി ഭാരവാഹികളായ പി കെ ഫൈസല്‍, അഡ്വ. കെ രാജേന്ദ്രന്‍, കെ പി പ്രകാശന്‍, പി എ അഷ്‌റഫ് അലി തുടങ്ങിയ നിരവധി നേതാക്കള്‍ മംഗളുരൂ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ഭാര്യ: എന്‍ കൗസല്യ (റിട്ട. മുഖ്യാധ്യാപിക, ഉദിനൂര്‍ സൗത്ത് ഇസ്ലാമിയ എ എല്‍ പി സ്‌കൂള്‍). മക്കള്‍: വത്സരാജന്‍ (ഫെഡറല്‍ ബാങ്ക് മാനേജര്‍, കാഞ്ഞങ്ങാട്), ഉഷ (അധ്യാപിക, ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), വിനയരാജ് (എഞ്ചിനീയര്‍). മരുമക്കള്‍: കെ രവീന്ദ്രന്‍ (റിട്ട. ഫെഡറല്‍ ബാങ്ക്), ബിന്ദു (കാഞ്ഞങ്ങാട്), രമ്യ (ഇരിണാവ്). സഹോദരങ്ങള്‍: നാരായണന്‍ (റിട്ട. ഫീല്‍ഡ് ഓഫീസര്‍, മൃഗസംരക്ഷണ വകുപ്പ്), കുഞ്ഞിരാമന്‍ (റിട്ട. മിലിട്ടറി എഞ്ചിനീയര്‍), ജാനകി (ചന്തേര), പരേതരായ ചിരി, കണ്ണന്‍, അമ്പു, കോരന്‍, രാഘവന്‍ (റിട്ട. അധ്യാപകന്‍).