കസേരയില്‍നിന്നും പിറകോട്ട് മറിഞ്ഞ് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Mar 11, 2015, 13:20 IST
കാസര്‍കോട്: (www.kasargodvartha.com 11/03/2015) കസേരയില്‍ ഇരിക്കുമ്പോള്‍ പിറകോട്ട് മറിഞ്ഞ് വീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരിയാല്‍ ബെള്ളീറിലെ ഇബ്രാഹിം-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇഖ്ബാല്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച എരിയാലിലെ വീട്ടില്‍വെച്ചാണ് കസേരയില്‍ ഇരിക്കുമ്പോള്‍ പിറകോട്ടേക്ക് മറിഞ്ഞ് വീണത്.
ശരീരം തളര്‍ന്ന് അബോധാവസ്ഥയില്‍ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും ചികിത്സയിലായിരുന്ന ഇഖ്ബാലിനെ പിന്നീട് മാലിക് ദീനാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ബാധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഷാഹിന. മക്കള്‍: ജുമാന, ഫാത്തിമത്ത് ഇഫ്ത്താന. സഹോദരങ്ങള്‍: ഹാജറ, സുബൈദ, നസീമ, ഖുബറ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനല്‍ നടക്കും. പാചക തൊഴിലാളിയായ ഇഖ്ബാല്‍ നഗരത്തിലെ ചുമട്ടുതൊഴിലാളിയും എസ്.ടി.യു. പ്രവര്‍ത്തകനും കൂടിയായിരുന്നു.
പാചക തൊഴിലാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായ ഇഖ്ബാലിന്റെ വിയോഗം സംഘടനയ്ക്ക് തീരാ നഷ്ടമാണെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദിഖ് എം.എം.കെ. അഭിപ്രായപ്പോട്ടു. ഇഖ്ബാലിന്റെ മരണത്തില്‍ മണ്ഡലം കമ്മിറ്റി യോഗം അനുശോചിച്ചു. മുസ്തഫ പൈക്ക അധ്യക്ഷത വഹിച്ചു. രാഘവന്‍ കരിമ്പില്‍, ഉമര്‍ ഒളയത്തടുക്ക, വാസു തയലങ്ങാടി, കബീര്‍ സന്തോഷ് നഗര്‍, അഷ്‌റഫ് മേല്‍പറമ്പ്, റസാഖ് മിനി എസ്റ്റേറ്റ്, സാദിഖ് പള്ളം, ഖലീല്‍ കുണ്ടാര്‍, ലത്തീഫ് കാനക്കോട്, മണി തെരുവത്ത്, നൗഷാദ് ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. താജുദ്ദീന്‍ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.

Keywords: Eriyal, Obituary, Kasaragod, Kerala, Muhammed Iqbal, Muhammed Iqbal passes away.
Advertisement:
Advertisement: