കാല്‍നട യാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
Mar 19, 2017, 20:49 IST
കാസര്‍കോട്: (www.kasargodvartha.com 19.03.2017) കാല്‍നട യാത്രക്കാരനെ ഇടിച്ച ശേഷം നയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പൊവ്വല്‍ എല്‍ ബി എസ് കോളജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ പൊന്ന്യത്തെ തരന്‍സ് സൈമണിന്റെ മകന് റിനോയ് തരന്‍സ് (20) ആണ് മരിച്ചത്.
അപകടത്തില്‍ ബൈക്കിലുണ്ടായിരുന്ന റിനോയുടെ സുഹൃത്ത് കോഴിക്കോട്ടെ അശോകന്റെ മകന് അശ്വിനും, കാല്‍നട യാത്രക്കാരനായ ബോവിക്കാനം എട്ടാംമൈലിലെ ഗംഗാധരനും (60) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെ ബോവിക്കാനം എട്ടാംമൈലിലായിരുന്നു അപകടം.
ക്ലാസ് കഴിഞ്ഞ് ബോവിക്കാനത്തെ എ ടി എമ്മില്‍ പണം എടുക്കാന്‍ പോയതായിരുന്നു റിനോയും സുഹൃത്തും. ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഗംഗാധരനെ ഇടിച്ചതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മകളുടെ വിവാഹം ക്ഷണിക്കാന്‍ പോകുന്നതിനിടെയാണ് ഗംഗാധരന് അപകടത്തില്‍ പെട്ടത്. അതീവ ഗുരുതരമായി പരിക്കേറ്റ റിനോയ് മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Accident, Death, Student, Obituary, Kasaragod, Injured, Hospital, LBS College.