സിംഗപൂരിൽ മരിച്ച പെരുമ്പയിലെ എൻജിനീയറുടെ വേർപാട് നാടിന് നൊമ്പരമായി
Aug 18, 2021, 15:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2021) സിംഗപൂരിൽ മരിച്ച എൻജിനീയറുടെ വേർപാട് നാടിന് നൊമ്പരമായി. അമേരികൻ കമ്പനിയിൽ എൻജിനീയർ ആയിരുന്ന പയ്യന്നൂർ പെരുമ്പയിലെ അഫ്‌ത്വാബ് (54) തിങ്കളാഴ്ചയാണ് കുഴഞ്ഞുവീണ് മരിച്ചത്. മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമിറ്റി പ്രസിഡണ്ട് മുബാറക് ഹസൈനാർ ഹാജിയുടെ മകളുടെ ഭർത്താവാണ്.
വിമാന മാർഗം ബുധനാഴ്ച തമിഴ് നാടിലെ തിരുച്ചിറപ്പള്ളി വിമാനത്തവാളത്തിൽ മൃതദേഹം എത്തിച്ചു. അവിടെ നിന്ന് ആംബുലൻസിൽ പുറപ്പെട്ടിട്ടുണ്ട്. രാത്രിയോട് കൂടി പയ്യന്നൂർ പെരുമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
പയ്യന്നൂർ ഗവ. ഹൈസ്‌കൂൾ റിട. അധ്യാപകൻ ഇബ്രാഹിം കുട്ടി മാസ്റ്ററുടെ മകനായ അഫ്‌ത്വാബ് 25 വർഷത്തിലേറെയായി സിംഗപൂരിലായിരുന്നു. കുടുംബസമേതമായിരുന്നു താമസം. പയ്യന്നൂർ പി വൈ സി സിയുടെ ക്രികെറ്റ് ടീം അംഗമായിരുന്നു. സിംഗപൂർ മലയാളികൾക്കിടയിലും പ്രിയങ്കരനായിരുന്ന അഫ്‌ത്വാബിന്റെ ആകസ്മിക മരണം കണ്ണീരായി മാറി.
ഭാര്യ: ആഇശ. മക്കൾ: ശമീം, ശാസിൽ, ഫൈസാൻ.
Keywords; Obituary, Kerala, News, Kanhangad, Muslim-league, President, Payyannur, school, Engineer died in Singapore.