എന്‍ഡോസള്‍ഫാന്‍: സഹോദരിമാര്‍ക്ക് പിന്നാലെ അജ്ഞാത രോഗം ബാധിച്ച സരോജിനിയും മരണത്തിന് കീഴടങ്ങി
Jun 20, 2014, 11:44 IST
ചെര്‍ക്കള: (www.kasargodvartha.com 20.06.2014) എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്ന് അജ്ഞാത രോഗം ബാധിച്ച സരോജിനിയും ഒടുവില്‍ മരണത്തിന് കീവടങ്ങി. തന്റെ രണ്ട് സഹോദരിമാരെ തട്ടിയെടുത്ത എന്‍ഡോസള്‍ഫാന്‍ തന്നെയാണ് സരോജിനിയുടെ ജീവനും കവര്‍ന്നത്. ചെങ്കള പഞ്ചായത്തിലെ മാളങ്കൈ പുണ്ടൂര്‍ കാവേരി മൂലയിലെ കുട്ടി- കമല ദമ്പതികളുടെ മകളാണ് സരോജിനി (26). സരോജിനിയുടെ സഹോദരിമാരായ മാലിനി അഞ്ച് വര്‍ഷം മുമ്പും ബേബി രണ്ട് വര്‍ഷം മുമ്പും രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.
രണ്ട് പെണ്‍മക്കളെ മരണം തട്ടിയെടുത്തതില്‍ മനം നൊന്ത് കഴിയുകയായിരുന്ന മാതാവ് കമല കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒമ്പതാം തരം വരെ പഠിച്ച സരോജിനി അസുഖത്തെ തുടര്‍ന്ന് പഠനം നിര്‍ത്തുകയും പിന്നീട് വീട്ടിലിരുന്ന് ബീഡി തെറുക്കുകയുമായിരുന്നു.
നാല് വര്‍ഷം മുമ്പാണ് അസുഖം മൂര്‍ച്ചിച്ച് സരോജിനി കിടപ്പിലായത്. സഹോദരിമാര്‍ക്ക് പിടിപെട്ട അജ്ഞാത രോഗം തന്നെയായിരുന്നു സരോജിനിയേയും കീഴടക്കിയത്. നേരത്തെ മരണപ്പെട്ട ബേബി അഞ്ചാം തരം വരേയും മാലിനി ആറാം തരം വരേയും പഠിച്ചിരുന്നു. ഗുരുവപ്പ, സുന്ദര, ഉദയന്‍, ലക്ഷ്മി എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി; സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് മന്ത്രാലയം
Keywords: Died, Obituary, Endosulfan-victim, Cherkala, Kasaragod, Sarojini, Study, Standard, House, Panchayath.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067