ഭാര്യാവീടിന് സമീപത്തെ പേരമരത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Mar 11, 2018, 12:13 IST
ആദൂര്‍: (www.kasargodvartha.com 11.03.2018) ഭാര്യാവീടിന് സമീപത്തെ പേരമരത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം കള്ളാര്‍ സ്വദേശിയായ മാധവന്റെ മകന്‍ ജയനെ(35)യാണ് ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ ആദൂര്‍ മല്ലംപാറയിലെ ഭാര്യാവീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭാര്യയുടെ സഹോദരി ഭര്‍ത്താവ് റബര്‍ ടാപ്പിംഗിനായി പോകുമ്പോഴാണ് ജയനെ പേരമരത്തില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ഇരയായ ജയന്‍ ചികിത്സ നടത്തിവരികയായിരുന്നു. കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുമുണ്ട്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ആദൂര്‍ പോലീസ് ഇന്‍ക്വസറ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Hanged, Adhur, Endosulfan-victim, Postmortem, Endosulfan victim found dead hanged.
< !- START disable copy paste -->