എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ ആശുപത്രിയില്‍ മരിച്ചു
Nov 19, 2012, 19:34 IST
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. പെരിയ കായക്കുളത്തെ ആലിങ്കാല്‍ കൃഷ്ണനാ(66)ണ് ഞായറാഴ്ച രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍കാറിന്റെ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്ന കൃഷ്ണന്‍ കായക്കുളത്തെ ഏക മണ്‍പാത്ര നിര്‍മാണ തൊഴിലാളി കൂടിയായിരുന്നു. കൃഷ്ണന്റെ മരണത്തോടെ കായക്കുളത്ത് ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ ആരുമില്ലാതായിരിക്കുകയാണ്. കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കളില്ല.

Keywords: Endosulfan victim, Obituary, Treatment, General hospital, Kasaragod, Kerala, Malayalam news, Endosulfan victim dies in hospital