എന്‍ഡോസള്‍ഫാന്‍: ഏഴു വയസുകാരി മരിച്ചു
Jun 2, 2012, 11:07 IST
മുതലപ്പാറ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റിനു സമീപത്താണു ഇവര്‍ താമസിക്കുന്നത്. ബാലികയ്ക്കു ജന്മനാ തന്നെ ബുദ്ധിമാന്ദ്യവും കൈകാലുകള്‍ക്കു വൈകല്യവും ബാധിച്ചിരുന്നു. കുറച്ചുദിവസങ്ങളായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ആറു മാസമായി പെന്‍ഷന്‍ മാത്രമാണു ഇവര്‍ക്കു ലഭിക്കുന്നത്.
ഫാത്തിമത്ത് സഫ്‌നയുടെ ഏക സഹോദരന്‍ ബഷീറും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുണ്ട്.
Keywords: kasaragod, Endosulfan, Obituary, Kerala, Povvel