എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി
Dec 4, 2018, 21:33 IST
കാസര്‍കോട്: (www.kasargodvartha.com 04.12.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ബെള്ളൂര്‍ വളവ് ഹൗസിലെ കാനക്കോട് അബ്ദുല്‍ ഖാദര്‍- സമീറ ദമ്പതികളുടെ മകള്‍ നഫീസത്ത് റാഫില (11) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
ചെറുപ്പത്തില്‍ തന്നെ കൈകാലുകള്‍ ശോഷിച്ച് ചലന ശേഷി നഷ്ടപ്പെട്ട് കിടപ്പിലായിരുന്നു. മൂത്ത സഹോദരന്‍ റഈസ് (14) വിദ്യാര്‍ത്ഥിയാണ്. ദമ്പതികളുടെ മറ്റൊരു കുട്ടി പ്രസവിച്ച ഉടനെ തന്നെ എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടത്. മകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ മൂലം അസുഖം ബാധിച്ചതോടെ ആറു വര്‍ഷം മുമ്പ് പിതാവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് സമീറയുടെ എതിര്‍ത്തോട്ടെ ബന്ധുവീട്ടിലായിരുന്നു താമസം. മരിച്ച കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചുവന്നിരുന്നു.
മൃതദേഹം എതിര്‍ത്തോട് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Endosulfan; 11 year old died, Kasaragod, Obituary, News, Endosulfan-victim, Nafeesath Rafila.