അണങ്കൂരില്‍ കിണര്‍ ജോലിക്കിടെ തൊഴിലാളി തളര്‍ന്ന് വീണ് മരിച്ചു
Apr 14, 2016, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 14/04/2016) കിണര്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പെടുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മുകളിലേക്ക് കയറുന്നതിനിടെ തളര്‍ന്നുവീണ് മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ ചോളാര്‍പേട്ടയിലെ മുനിസ്വാമി-കിഞ്ഞമ്മ ദമ്പതികളുടെ മകന്‍ വേലു (40) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വേലു ഉള്‍പെടെ മൂന്ന് തൊഴിലാളികള്‍ അണങ്കൂര്‍ തുരുത്തി റോഡിലെ അബ്ദുര്‍ റസാഖിന്റെ പറമ്പിലെ കിണര്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പെട്ടുവരികയായിരുന്നു. ഒരോ ആള്‍വീതം ഇറങ്ങി ജോലിയില്‍ ഏര്‍പെട്ട ശേഷം തിരിച്ചുകയറുകയായിരുന്നു. മറ്റു രണ്ട് തൊഴിലാളികള്‍ക്ക് ശേഷം വേലു കിണറിലിറങ്ങി ജോലി ചെയ്തശേഷം തിരിച്ചുകയറുന്നതിനിടെ തളര്‍ന്ന് താഴെ വീഴുകയായിരുന്നു.
വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്‌സെത്തി വേലുവിനെ കിണറില്‍നിന്നും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വേലു ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തളങ്കര ബാങ്കോട്ടാണ് താമസം. ഭാര്യ: പാര്‍വതി. മക്കള്‍: കവിപ്രിയ, വിഗ്‌നേഷ്, ഉദയകുമാര്‍. സഹോദരി: കസ്തൂരി.
Keywords: Anangoor, Kasaragod, Kerala, Obituary, Well,