city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെങ്ങ് മുറിക്കുന്നതിനിടയില്‍ താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2019) തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരണപ്പെട്ടു. പടന്നക്കാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചൊവ്വാഴ്ച രാവിലെ തെങ്ങു മുറിക്കുന്നതിനിടയില്‍ മഞ്ഞപ്പള്ളിക്കുന്നേല്‍ ജോയി(49)യാണ് മരണപ്പെട്ടത്. കുന്നുംകൈ കമ്മാടം സ്വദേശിയാണ്.   തെങ്ങ് മുറിക്കുന്നതിനിടയില്‍ ജോയ് കൈകുഴഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

വീഴ്ച്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കമ്മാടത്തെ പരേതനായ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. ഏക മകന്‍ ഉണ്ണി എന്ന മാത്യു. സഹോദരങ്ങള്‍: ജോര്‍ജ്ജ്, തോമസ്, മിനി, ഏലിയാസ്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
തെങ്ങ് മുറിക്കുന്നതിനിടയില്‍ താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Death, Obituary, Employee died after fell from Coconut tree
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia