city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈ­ദ്യൂ­തി ലൈന്‍മാന്‍ ഷോ­ക്കേ­റ്റു മ­രിച്ചു

വൈ­ദ്യൂ­തി ലൈന്‍മാന്‍ ഷോ­ക്കേ­റ്റു മ­രിച്ചു
കുമ്പ­ള: കു­മ്പ­ള ഗ്രാ­മ­പ­ഞ്ചാ­യ­ത്തി­ലെ വൈ­ദ്യു­തി ജോ­ലി­കള്‍ ചെ­യ്യു­ന്ന ക­രാര്‍ തൊ­ഴി­ലാ­ളി ഷോ­ക്കേ­റ്റു മ­രിച്ചു. കു­മ്പ­ള­ കൊ­ടി­യ­മ്മ­യി­ലെ അ­ബ്ദുല്‍ ഹ­മീ­ദ്(24)ആ­ണ് മ­രി­ച്ചത്. തി­ങ്ക­ളാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് ആ­രി­ക്കാ­ടി ജം­ഗ്­ഷ­നി­ല്‍ യു­വാ­വ് വൈ­ദ്യു­തി പോ­സ്­റ്റില്‍ നി­ന്ന് ഷോ­ക്കേ­റ്റ് റോ­ഡില്‍ തെ­റി­ച്ചു­വീ­ണ­ത്.

വ­ഴി­വിള­ക്ക് ന­ന്നാ­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് അ­പ­കടം. ഹ­മീ­ദി­നെ ഉ­ടന്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും മ­രി­ച്ചി­രുന്നു. കൊ­ടി­യമ്മ ച­ത്രം­പ­ള്ളം അ­ബ്ദുല്ല-നഫീ­സ ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. അ­വി­വാ­ഹി­ത­നാണ്. സ­ഹോ­ദ­ര­ങ്ങള്‍:മൊ­യ്­തു(ഗള്‍­ഫ്), റം­ല.

മൃ­ത­ദേ­ഹം പോ­സ്­റ്റ്‌മോര്‍­ട്ടത്തി­ന് കാസര്‍­കോ­ട്­ ജ­ന­റല്‍ ആ­ശു­പ­ത്രി­ മോര്‍­ച്ചറിയി­ലേ­ക്ക് മാറ്റി.


Keywords:  Kumbala, Obituary, Youth, Electrocuted,  Electrician          

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia