ഒടുവില്‍ ദുര്‍ഗ മരണത്തിന് കീഴടങ്ങി; ദുഃഖം താങ്ങാനാകാതെ ബന്ധുക്കളും സഹപാഠികളും
May 22, 2017, 11:30 IST
നീലേശ്വരം: (www.kasargodvartha.com 22.05.2017) നീലേശ്വരം കൊഴുന്തിലിലെ പന്ത്രണ്ടുകാരി ദുര്‍ഗ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ചിന്മയ വിദ്യാലയത്തിലെ ഏഴാംതരം വിദ്യാര്‍ത്ഥിനിയായ ദുര്‍ഗ ഞായറാഴ്ച രാത്രിയാണ് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു മാസക്കാലമായി ഈ കുട്ടി തിരുവനന്തപുരം ആര്‍ സി സിയില്‍ ഉള്‍പെടെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു.
ഏഴാംക്ലാസില്‍ പഠിക്കുന്നതിനിടയിലാണ് മിടുക്കിയായ ദുര്‍ഗയില്‍ രോഗലക്ഷണം കാണപ്പെട്ടത്. ആദ്യം മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീടാണ് മംഗളൂരു ആര്‍ സി സിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നും രോഗം കലശലായതോടെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി. കൊഴുന്തിലിലെ ചാപ്പയില്‍ കെ ദിനേശന്റെയും സ്‌നേഹലതയുടെയും മകളാണ് ദുര്‍ഗ.
കൂലിവേലക്കാരായ ഇവര്‍ക്ക് കുട്ടിയെ ചികിത്സിക്കാനായി ഉള്ളതൊക്കെ വില്‍ക്കുകയും കടം വാങ്ങേണ്ടിയും വന്നു. ഒടുവില്‍ നഗരസഭ കൗണ്‍സിലര്‍ എറുവാട്ട് മോഹനന്‍ ചെയര്‍മാനും ടി രാധാകൃഷ്ണന്‍ കണ്‍വീനറും എം മധുമാസ്റ്റര്‍ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വരികയായിരുന്നു. നാടൊന്നാകെ ദുര്‍ഗ്ഗയുടെ ജീവന്‍ രക്ഷിക്കാനായി സഹായവുമായി മുന്നോട്ടുവന്നെങ്കിലും ഭീമമായ തുക ചെലവഴിച്ചിട്ടും ദുര്‍ഗയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും. കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് ഞായറാഴ്ച മുതലേ വീട്ടിലേക്ക് നൂറുക്കണക്കിനാളുകളാണ് എത്തിയത്. ചിന്മയ വിദ്യാലയത്തില്‍ പത്താംതരം പാസ്സായ പ്രജ്വല്‍ ആണ് ദുര്‍ഗയുടെ ഏക സഹോദരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Death, Obituary, Family, Friend, Kanhangad, Kasaragod, School, Student.