Drowned | കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
May 18, 2022, 20:02 IST
പെരിയ (കാസർകോട്): (www.kasargodvartha.com) കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെർക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകൻ ദിൽജിത് (14), രവീന്ദ്രന്റെ മകൻ നന്ദഗോപാൽ (14) എന്നിവരാണ് മരിച്ചത്. പെരിയ ചെര്‍ക്കപ്പാറ ഗവ. സ്കൂളിന് സമീപത്തെ കുളത്തിലാണ് സംഭവം നടന്നത്. ചെറക്കപ്പറ ഇൻഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചവർ.
വൈകീട്ട് അഞ്ച് മണിയോടെ കുളത്തിൽ നാലംഗ സംഘം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. കുളത്തിൽ മുങ്ങി 20 മിനിറ്റിനുശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്.
നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസർകോട് നിന്നുമുള്ള അഗ്നിരക്ഷാസേനയും ചേർന്ന് ഇവരെ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Died, Tragedy, Obituary, Swimming, Students, Drown, Periya, Two students drowned.
< !- START disable copy paste -->