ഉദുമയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍
Jun 14, 2013, 19:40 IST
കാസര്‍കോട്: ഉദുമയിലെ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപികയെ ദുരൂഹസാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം വിദഗ്ദ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉദുമയിലെ ഹരിദ ഡ്രൈവിംഗ് സകൂള്‍ ഉടമയും കുറ്റിക്കോല്‍ സ്വദേശിനിയുമായ തിലോത്തമ (42) ആണ് ഉദുമയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ തിലോത്തമയെ ഉടന്‍തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണപ്പെടുകയായിരുന്നു. കുറ്റിക്കോലിലെ കണ്ണന്‍ അന്തിത്തിരിയന്‍ - ചിറ്റേയി ദമ്പതികളുടെ മകളാണ്. തിലോത്തമയെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ കാഞ്ഞങ്ങാട്ട് കണ്ടവരുണ്ട്. ഇവര്‍ നേരത്തെ കാഞ്ഞങ്ങാട്ട് അനില്‍ എന്ന യുവാവുമായി ചേര്‍ന്ന് ഡ്രൈവിംഗ് സ്‌കൂള്‍ പാര്‍ടണര്‍ഷിപ്പായി നടത്തിയിരുന്നു. പിന്നീടാണ് ഉദുമയില്‍ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങിയത്.
കാഞ്ഞങ്ങാട്ടുപോയി തിരിച്ചുവന്ന തിലോത്തമയുടെ കവിളില്‍ അടികൊണ്ടതിന്റെ പാട് കണ്ടതിനെതുടര്‍ന്ന് ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരി ഇവരോട് കാരണം ചോദിച്ചിരുന്നുവെങ്കിലും ഒന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്. കാഞ്ഞങ്ങാട്ടെ അനിലിന്റെ ഡ്രൈവിംഗ് സ്‌കൂളിന് മുന്നില്‍ വെച്ച് തിലോത്തമയെ അനില്‍ ആളുകള്‍ നോക്കിനില്‍ക്കെ അടിച്ചതായി ദൃക്‌സാക്ഷികള്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാട് നിന്നും മടങ്ങിവന്നശേഷമാണ് ഇവരെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. വെളിക്കോത്ത് സ്വദേശിയായ ഭര്‍ത്താവുമായുള്ള ബന്ധം നേരത്തെ ഒഴിവാക്കിയിരുന്നു. ഏകമകള്‍ ഹരിത കൊല്ലത്തെ കോളജില്‍ ബി.ടെക്കിന് പഠിക്കുകയാണ്. നേരത്തെ ഇവര്‍ ബൈപ്പാസ് സര്‍ജറി കഴിഞ്ഞതായും ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു ആശുപത്രിയില്‍ നേഴ്‌സായും ജോലിചെയ്തിരുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും മരുന്ന് കുത്തിവെച്ച് ആത്മഹത്യ ചെയ്തതാണോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കാഞ്ഞങ്ങാട്ടെ അനിലുമായുള്ള പ്രശ്‌നത്തിനുശേഷം കൊല്ലത്തുള്ളമകളെ ഇവര്‍ വിളിച്ചിരുന്നു. വെള്ളിക്കോത്തുള്ള സഹോദരിയെവിളിച്ച് തനിക്ക് സുഖമില്ലെന്ന കാര്യം പറയണമെന്ന് തിലോത്തമ മകളെ ഓര്‍മിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരി ഉദുമയിലെ താമസസ്ഥലത്തെത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടതും പിന്നീട് ആശുപത്രിയില്‍ എത്തിച്ചതും. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം വ്യക്തമായാല്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും ബേക്കല്‍ എസ്.ഐ. എം.പി. രാജേഷ് പറഞ്ഞു.
സഹോദരങ്ങള്‍, കുഞ്ഞിരാമന്‍, സുകുമാരന്‍, കല്ല്യാണി, രാജകുമാരി, ചന്ദ്രന്‍, സരോജിനി, നാരായണി.
Keywords: Obituary, Udma, Kasaragod, Kerala, Driving School Teacher, Hospital, Postmortom, Police, Quarters, Malayalam News, Thilothama, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.