Obituary | വാഹനാപകടത്തില്‍ പരുക്കേറ്റ് 4 മാസത്തിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്ന ഓടോറിക്ഷ ഡ്രൈവര്‍ മരിച്ചു
May 4, 2023, 16:23 IST
നീലേശ്വരം: (www.kasargodvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റ് നാലുമാസത്തിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്ന ഓടോറിക്ഷ ഡ്രൈവര്‍ മരിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡിന് സമീപത്തെ സ്റ്റാൻഡിലെ ഓടോറിക്ഷ ഡ്രൈവറും തട്ടാച്ചേരിയിലെ പരേതരായ കെ വി കുഞ്ഞിക്കണ്ണന്‍ - മാണി ദമ്പതികളുടെ മകനുമായ കെ വി ബാലകൃഷ്ണന്‍ (60) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 28ന് ദേശീയപാതയില്‍ കരുവാച്ചേരിയില്‍ പെട്രോള്‍ പമ്പിന് സമീപം ഓടോറിക്ഷയും പികപ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയ്ക്കിടെ വ്യാഴാഴ്ച പുലര്‍ചെയാണ് മരണപ്പെട്ടത്. ഭാര്യ: ശോഭ. മക്കളില്ല. സഹോദരങ്ങള്‍: ബേബി, ഉമ, ജയ, ധനഞ്ജയന്‍, സതി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം നീലേശ്വരത്ത് കൊണ്ടുവന്ന മൃതദേഹം നീലേശ്വരം ഓടോറിക്ഷ സ്റ്റാൻഡിൽ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി തട്ടാച്ചേരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: News, Kasaragod, Kerala, Accident, Injured, Medical College Hospital, Driver, who was undergoing treatment, died after being injured in accident.
< !- START disable copy paste -->