കാറിന് മുകളില്‍ തെങ്ങ് വീണ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
May 14, 2014, 15:18 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2014) ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത യുണൈറ്റഡ് ആശുപത്രിയിലെ ഡോ. വീണാ മഞ്ജുനാഥിന്റെ കാറിന്റെ ഡ്രൈവര്‍ മന്നിപ്പാടി ആലംകോട് ഹൗസിംഗ് കോളനിയിലെ എം. ഹരിപ്രസാദ് (34) ആണ് ബുധനാഴ്ച രാവിലെ മംഗലാപുരത്ത് ആശുപത്രിയില്‍ മരിച്ചത്.
ഏപ്രില്‍ 26ന് രാത്രി കോട്ടക്കണ്ണി റോഡില്‍വെച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഹരിപ്രസാദ് ഇതുവരെ ചികിത്സയിലായിരുന്നു. നാരായണഗട്ടി-ജയന്തി ദമ്പതികളുടെ മകനാണ് ഹരിപ്രസാദ്. ആശുപത്രിയില്‍നിന്ന് റിസപ്ഷനിസ്റ്റ് മന്നിപ്പടിയിലെ രാഘവേന്ദ്രക്കൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് കാറില്പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
ശക്തമായ കാറ്റില്‍ റോഡരികിലെ പറമ്പിലെ തെങ്ങ് ഒടിഞ്ഞ് കാറിന്റെ മുകുളില്‍ വീഴുകയായിരുന്നു. രാഘവേന്ദ്രയ്ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഭാര്യ: ജ്യോതി. പ്രിഥ്വിന് (രണ്ട്) ഏകമകനാണ്. സഹോദരങ്ങള്‍: രതീഷ്, പ്രീതം, അക്ഷത്, അശ്വിനി.

Keywords : Hariprasad, Car-Accident, Injured, Hospital, Treatment, Kasaragod, Kerala, Coconut Tree.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067