city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | നാടക നടന്‍ ടിപി ഭാസ്‌കര പൊതുവാള്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു; വിടവാങ്ങിയത് നാടിന്റെ ആദരം ഏറ്റുവാങ്ങുന്നതിന് മുമ്പ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com) നാടക നടനും ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട്ടെ ടിപി ഭാസ്‌കര പൊതുവാള്‍ (80) കടന്നല്‍ കുത്തേറ്റ് മരിച്ചു. രണ്ട് ദിവസം മുമ്പ് വീട്ടില്‍ വെച്ചാണ് അദ്ദേഹത്തിന് കടന്നല്‍ കുത്തേറ്റത്. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
              
Died | നാടക നടന്‍ ടിപി ഭാസ്‌കര പൊതുവാള്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു; വിടവാങ്ങിയത് നാടിന്റെ ആദരം ഏറ്റുവാങ്ങുന്നതിന് മുമ്പ്

തൃക്കരിപ്പൂര്‍ ദേശീയ കലാസമിതിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ച ഭാസ്‌കര പൊതുവാള്‍ മികച്ച നാടക രചയിതാവ് കൂടിയായിരുന്നു. തൃക്കരിപ്പൂര്‍ കെഎംകെ കലാ സാംസ്‌കാരിക സമിതിയുടെ നാടകോത്സവത്തിന്റെ ഭാഗമായി പഴയകാല നാടക പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. ആദരിക്കല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ വീട്ടില്‍ ക്ഷണിക്കാന്‍ എത്തിയപ്പോഴാണ് ഭാസ്‌കര പൊതുവാള്‍ കടന്നല്‍ കുത്തേറ്റ് ആശുപത്രിയിലായത്. എന്നാല്‍ നാടിന്റെ ആദരം ഏറ്റുവാങ്ങുന്നതിന് മുന്‍പാണ് അദ്ദേഹം യാത്രയായത്.

1960 കളില്‍ തൃക്കരിപ്പൂരില്‍ അടക്കം കോണ്‍ഗ്രസിന്റെ പ്രധാന പ്രഭാഷകനായിരുന്നു ഭാസ്‌കര പൊതുവാള്‍. വായനയും ആദര്‍ശ ധീരതയും നേതൃപാടവും കൈമുതലാക്കിയ ഭാസ്‌കര പൊതുവാള്‍ കോണ്‍ഗ്രസിന്റെ പ്രധാന പാര്‍ടി പദവികള്‍ വഹിച്ചിരുന്നു. ഇളമ്പിച്ചി ഉള്‍പെടെയുള്ള കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ചയില്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ അടിയുറച്ച് മുന്നേറി രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അസൂയാവഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം.
            
Died | നാടക നടന്‍ ടിപി ഭാസ്‌കര പൊതുവാള്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു; വിടവാങ്ങിയത് നാടിന്റെ ആദരം ഏറ്റുവാങ്ങുന്നതിന് മുമ്പ്

ഭാര്യ: നാണാട്ട് ജാനകി. മക്കള്‍: സുനിത കാങ്കോല്‍, സുനില്‍, സുധാര (ഹൈദരാബാദ്), സുധീഷ് (ആധാരമെഴുത്ത്). മരുമക്കള്‍: വി.ജയകുമാര്‍ (വിമുക്തഭടന്‍, കാങ്കോല്‍), ടിപി ബിന്ദു, വേണുഗോപാലന്‍ കാമ്പ്രത്ത് (ഹൈദരാബാദ്), എംഇ ശുഭ (ആധാരമെഴുത്ത്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാധ, രുഗ്മിണി, മധുസൂദനന്‍, വനജ.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Actor, Trikaripur, Drama actor TP Bhaskara Pothuval died after being stung by wasp.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia