city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷരങ്ങളെ അമൃതായി കണ്ട ഡോ. ടി പി അഹ് മദലി യാത്രയായി

കാസര്‍കോട്: (www.kasargodvartha.com 18.03.2020) അക്ഷരങ്ങളെ അമൃതായി കണ്ട തെക്കില്‍ സ്വദേശിയും മംഗളൂരു ദേര്‍ളകട്ടെയില്‍ താമസക്കാരനുമായ ഡോ. ടി പി അഹ് മദലി (79) യാത്രയായി. ബുധനാഴ്ച രാവിലെ മംഗളൂരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ തെക്കില്‍ മാളിക മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ഭാര്യ: ആഇശ അബ്ദുല്ല വലിയപീടിക. മക്കള്‍: ഹഫീഫ അലി (ചെന്നൈ), പരേതനായ ആബിദ് അലി തെക്കില്‍. മരുമകന്‍: സിയാല്‍ അബ്ദുല്‍ കരീം (വ്യാപാരം, ചെന്നൈ). സഹോദരങ്ങള്‍: ബീഫാത്വിമ എരിയാല്‍, ദൈനബി തെക്കില്‍, റുഖിയ ചേരങ്കൈ, സഫിയ മൊഗ്രാല്‍ പുത്തൂര്‍.

1970 മുതല്‍ 87 വരെ ദുബായിലെ ഗല്‍ദാരി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഫിനാന്‍സ് ഡയറക്ടറായി ജനീവയില്‍ പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായുളള യുണൈറ്റഡ് ഡാറ്റ ബേസ് ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ടെലി ഡയറക്ട് ഇന്‍ഫോര്‍മാറ്റിക് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1996 മുതല്‍ 99 വരെ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള റീഡ് എല്‍സ്വിയര്‍ ഇന്ത്യാലിമിറ്റഡ് ചെയര്‍മാനായിരുന്നു.

വായന തപസ്യയാക്കിയ പുസ്തകങ്ങളുടെ പ്രിയ കൂട്ടുകാരനാണ് ഡോ. ടി പി അഹ് മദലി. വായിക്കുന്നവരോടും എഴുതുന്നവരോടും ഏറെ അടുപ്പം ഉണ്ടായിരുന്നു. കാസര്‍കോടിന് വായനയുടെ പുതിയ വാതായനം തുറന്നുതന്ന ഒരു അക്ഷര സ്‌നേഹിയായിരുന്നു. കാസര്‍കോട് നഗരസഭയുടെ ആദ്യകാല ലൈബ്രേറിയനായ പിതാവിന്റെ പേരില്‍ 30 ലക്ഷം രൂപ മുടക്കി ആധുനിക സംവിധാനത്തോടുകൂടിയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിച്ച് ഡോ. ടി പി അഹ് മദലി ശ്രദ്ധേയനായിരുന്നു. ഈയിടെയാണ് സാഹിത്യകാരന്‍ ടി പത്മനാഭന്‍ ഡിജിറ്റല്‍ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

തളങ്കര മുസ്ലിം ഗവ. ഹൈസ്‌കൂളിലായിരുന്നു എസ് എസ് എല്‍ സി പഠനം. ഗവ. കോളജിലെ ആദ്യത്തെ ബാച്ചില്‍ ഡിഗ്രി പഠനം. തുടര്‍ന്ന് അലിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.

ദേര്‍ളകട്ടയിലെ വീട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ഖബറടക്കും.

അക്ഷരങ്ങളെ അമൃതായി കണ്ട ഡോ. ടി പി അഹ് മദലി യാത്രയായി

Also Read:
16-ാം നൂറ്റാണ്ടിലെ ഭഗവത് ഗീത, ജൂതന്മാരുടെ ബൈബിള്‍, മഹാഭാരതത്തിന്റെ താളിയോല, പുരാതന ഖുര്‍ആന്‍ പതിപ്പ്; 30 ലക്ഷം രൂപ ചിലവില്‍ തുറന്ന ഡിജിറ്റല്‍ ലൈബ്രറി കാസര്‍കോട്ടെ ജനങ്ങളെ മാടിവിളിക്കുന്നു

Keywords: Kasaragod, Kerala, news, Death, Obituary, Dr. TP Ahmedali passes away


കെവാര്‍ത്ത ഇങ്ങനെയും ഒരാളിലൂടെ ടി പി അഹ് മദലി  
    < !- START disable copy paste -->    

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia