Dr. K Zakaria | ജനകീയ ഭിഷഗ്വരന്‍ ഇനി ഓർമകളിൽ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡോ. സകരിയ്യയുടെ മൃതദേഹം ഖബറടക്കി
Oct 1, 2022, 22:22 IST
ചെങ്കള: (www.kasargodvartha.com) നാടിനും കുടുംബാംഗങ്ങള്‍ക്കും ഓര്‍മകള്‍ ബാക്കിയാക്കി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഡോ. സകരിയ്യയുടെ മൃതദേഹം ഖബറടക്കി. കാസർകോട് അരമന ആശുപത്രിയുടെ എംഡിയും പ്രമുഖ ഫിസിഷ്യനുമായി നിറഞ്ഞുനിന്ന ഡോക്ടർക്ക് നിറകണ്ണുകളോടെയാണ് ജനങ്ങൾ വിട നൽകിയത്. മംഗ്ളൂറിലെ ആശുപത്രിയിൽ നിന്ന് രാവിലെ 11.30 മണിയോടെ താൻ വളർത്തി വലുതാക്കിയ അരമന ആശുപത്രിയിൽ ഡോ. സകരിയ്യയുടെ മൃതദേഹം എത്തിച്ച് പൊതുദർശനത്തിന് വെച്ചു.
നിരവധി പേർ ഇവിടെ അന്ത്യോപചാരമർപ്പിച്ചു. ആസ്റ്റർ മിംസ് കണ്ണൂർ, ഇകെ നായനാർ സഹകരണ ആശുപത്രി, കാസർകോട് പ്രൈവറ്റ് ഹോസ്പിറ്റൽ യൂണിയൻ, അരമന ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവയ്ക്ക് വേണ്ടി റീതുകൾ സമർപിച്ചു. തുടർന്ന് ചെങ്കളയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി വൈകീട്ട് ചെങ്കള റഹ്‌മത് നഗർ ബദർ നൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ആശുപത്രിയിലും വീട്ടിലുമായി, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, ഡോ. മൊയ്‌തീൻ തളങ്കര, ഡോ. ഫസൽ റഹ്‍മാൻ, ഡോ. അഫ്സൽ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യ മേഖലയിലെ പ്രമുഖർ ഉൾപെടെ നാനാതുറയിൽ പെട്ടവർ ജനകീയ ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയിരുന്നു.

Keywords: Chengala, Kasaragod, Kerala, News, Top-Headlines, Doctor, Obituary, Masjid, Hospital, Dr. K Zakaria is no more.