ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 13, 2017, 10:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2017) ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കരിവെള്ളൂര്‍ ബസാറിലെ ഡോ. എ വി വേണു(57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ വേണു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പത്തുവര്‍ഷത്തോളം സ്വന്തം നിലയില്‍ ചികിത്സ നടത്തിയതിന് വേണുവിന് സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിരുന്നു. കൊയോങ്കര, ചീമേനി ആയുര്‍വേദ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും വേണു വിരമിച്ചത്. കെ.ജി.എം.എ.ഒ.എഫ് ജില്ലാ പ്രസിഡണ്ട്, കെ.ജി.ഒ.എ ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സവിത. മക്കള്‍: ശ്രീകാന്ത്, ശ്രീലക്ഷ്മി. പിതാവ്: പരേതനായ പി.കെ കോരന്‍ വൈദ്യര്‍. മാതാവ്: എ.വി ശാരദ. സഹോദരങ്ങള്‍: പ്രകാശന്‍, പ്രേമ, പ്രമോദ്, പ്രമീള, പ്രസന്ന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Death, Obituary, Hospital, Dr. A.V Venu passes away.