പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും സി പി സി ആര് ഐ മുന്‍ ഡയറക്ടറുമായ ഡോ. അഹ് മദ് ബാവപ്പ നിര്യാതനായി
Oct 1, 2019, 14:05 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2019) രാജ്യം കണ്ട മികച്ച കാര്‍ഷിക ശാസ്ത്രജ്ഞരിലൊരാളായ ഡോ. അഹ് മദ് ബാവപ്പ നിര്യാതനായി. കാസര്‍കോട് സി പി സി ആര് ഐ മുന്‍ ഡയറക്ടറായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് എടപ്പാളിനടുത്തുള്ള കുമരനല്ലൂരിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു.
തോട്ടവിള ഗവേഷണത്തില്‍ രാജ്യത്തിനുതന്നെ മുതല്‍ക്കൂട്ടായ നിരവധി കാര്‍ഷിക മുന്നേറ്റങ്ങളാണ് അദ്ദേഹം നടത്തിയത്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി പി സി ആര് ഐ) പ്രഥമ ഡയറക്ടറായിരുന്നു അദ്ദേഹം. 1970 മുതല്‍ 77 വരെയും, 1982 മുതല്‍ 87 വരെയും കാസര്‍കോട്ട് സേവനമനുഷ്ഠിച്ചു.
അദ്ദേഹം ഡയറക്ടറായിരുന്ന കാലം സി പി സി ആര് ഐയുടെ സുവര്‍ണ കാലമായിരുന്നു. നിരവധി അന്താരാഷ്ട്ര ചടങ്ങുകള്‍ക്ക് വേദിയായിരുന്നു കാസര്‍കോട് സി പി സി ആര് ഐ. തന്റെ സമുദായത്തിനകത്ത് ശാസ്ത്രബോധവും വിജ്ഞാന മുന്നേറ്റവുമുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനായി ഒരുപാട് ഇടപെടലുകളും നടത്തിയ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു ഡോ. അഹ് മദ് ബാവപ്പ. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സുഗന്ധ വിജ്ഞാന ഗവേഷണ കേന്ദ്രമടക്കം നിരവധി കാര്‍ഷിക പഠന ഗവേഷണ കേന്ദ്രങ്ങള്‍ക്കാണ് അദ്ദേഹം ശിലപാകിയത്. യു എന്‍ ഒയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ ഫുഡ് കണ്‍സള്‍ട്ടന്റായി ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ 10 വര്‍ഷക്കാലം രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.
സഹപ്രവര്‍ത്തകര്‍ കോക്കനട്ട് മാന്‍ (തേങ്ങ മനുഷ്യന്) എന്നാണ് വിളിച്ചിരുന്നത്. കേര ഗവേഷണത്തില്‍ തന്റേതായ നിരവധി സംഭാവനകള്‍ നല്കിയ ഈ കാര്‍ഷിക വിപ്ലവ നായകന് നിരവധി ഹൈബ്രിഡ് വിളകളാണ് ഉത്പാദിപ്പിച്ചത്. ഭാര്യ: നഫീസ. മക്കള്‍: ജമാലുദ്ദീന്‍ (അഗ്രികള്‍ചര്‍ എഞ്ചിനീയര്‍, ദുബൈ), ഫാത്വിമത്ത് സുഹറ (കുമ്പള), സയ്യിദ് അഹ് മദ് (കെമിക്കല്‍ എഞ്ചിനീയര്‍), ശംസുദ്ദീന്‍ (മെക്കാനിക്കല്‍ എഞ്ചിനീയര്‍, മസ്കത്ത്), സ്വാലിഹ് (എഞ്ചിനീയര്‍, ദുബൈ), സുബൈദ (സിംഗപ്പൂര്‍).
മരുമക്കള്‍: സാജിദാബാനു, ജമീല, ഫസീല, സെമി, സാഹിര്‍ (സിംഗപ്പൂര്‍), പരേതനായ ഡോ. ബഷീര്‍ (കുമ്പള). സഹോദരന്: നൂറുദ്ദീന്‍ (റിട്ട. മിലിട്ടറി). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടിനടുത്തുള്ള കുമരനല്ലൂര്‍ മാരായംകുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, CPCRI, Dr. Ahmed Bavappa passes away
< !- START disable copy paste -->