അഗതി മന്ദിരത്തിലെ അന്തേവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; ബന്ധുക്കളെ അന്വേഷിച്ച് പൊലീസ്
Jun 6, 2021, 16:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2021) കോഴിക്കോട് എടച്ചേരിയിലെ തണൽ അഗതിമന്ദിരത്തിലെ അന്തേവാസിയും കാഞ്ഞങ്ങാട് സ്വദേശിയാണെന്ന് സംശയിക്കുന്നയാളും ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇയാളുടെ ബന്ധുക്കളെ പൊലീസും അഗതിമന്ദിര അധികൃതരും അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞവർഷമാണ് ബശീർ (41) എന്നയാളെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ നിന്നും തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റിയത്. ഇരുകാലുകളും മുട്ടിന് താഴെ അല്പം വളഞ്ഞ രീതിയിലുള്ള ഇയാൾ കാഞ്ഞങ്ങാട് ആണ് വീടെന്നും ഉപ്പയുടെ പേര് അബൂബകർ, ഉമ്മയുടെ പേര് ഫാത്വിമ, സഹോദരന്റെ പേര് ശൗൽ ഹമീദ് എന്നുമാണ് അഗതിമന്ദിരത്തിൽ പറഞ്ഞത്. ഇയാൾ മാനസിക വിഭ്രാന്തി കാണിച്ചിരുന്നുവെന്നും അഗതിമന്ദിര അധികൃതർ പറഞ്ഞു.
ആദ്യഘട്ടത്തിലെ ലോക്ഡൗൺ സമയത്ത് തെരുവിലുള്ളവരെ മാറ്റിപ്പാർപ്പിച്ച കൂട്ടത്തിൽ കോഴിക്കോട് ക്യാമ്പിലേക്ക് ബശീറിനെയും മാറ്റിപ്പാർപ്പിച്ചതായിരുന്നു. അവിടെ നിന്ന് ഇഖ്റ ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം 2020 ജൂൺ 24 നാണ് തണൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
എന്നാൽ ബന്ധുക്കളാരും ഇതുവരെയും അന്വേഷിച്ച് വരാത്തതിനാൽ അജ്ഞാത മൃതദേഹം എന്ന നിലയിൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണെണ് എടച്ചേരി പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എടച്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
0496 2547022- എടച്ചേരി പൊലീസ് സ്റ്റേഷൻ, 9497947242, 9497963769 - എസ് ഐ തങ്കരാജ്, 0496 254 9954- തണൽ അഗതി മന്ദിരം.

Keywords: Kerala, Kasaragod, Kanhangad, Obituary, Death, Destitute Home inmate dies of heart attack; Police search for relatives.
< !- START disable copy paste -->