city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെങ്കിപ്പനി; കാസര്‍കോട്ട് ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 14/06/2015) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. മുള്ളേരിയ നെച്ചിപ്പടുപ്പിലെ മോഹനന്‍ (മോഗു-28)ആണ് മരിച്ചത്. പനിയെതുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്ന് വ്യക്തമായി.

ഡെങ്കിപ്പനി; കാസര്‍കോട്ട് ഒരാള്‍ കൂടി മരിച്ചുപനി മൂര്‍ച്ഛിച്ചതിനാല്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വെള്ളുങ്ങന്‍-ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിജു (ദുബൈ), വിനോദ്. ഇലക്ട്രീഷ്യനാണ് മോഹനന്‍.

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കാഞ്ഞങ്ങാട് സ്വദേശിയും ഒരു ബദിയഡുക്ക സ്വദേശിയും നേരത്തെ മരിച്ചിരുന്നു. ജില്ലയില്‍ 68 പേര്‍ക്ക് ഡെങ്കിപ്പനിയും 70 പേര്‍ക്ക് മലമ്പനിയും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി; കാസര്‍കോട്ട് ഒരാള്‍ കൂടി മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia