കടലില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Jul 13, 2017, 10:30 IST
ബേക്കല്‍: (www.kasargodvartha.com 13/07/2017) പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കടവത്ത് കൊട്ടന്റെ(54) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ചേറ്റുകുണ്ട് കടപ്പുറത്ത് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ നാല് മത്സ്യതൊഴിലാളികള്‍ക്കൊപ്പം പള്ളിക്കര കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു കൊട്ടന്‍. കടലില്‍ ഇറങ്ങിയ ഉടന്‍ തന്നെ ശക്തമായ തിരമാലകളില്‍ പെട്ട് തോണി മറിയുകയായിരുന്നു. കൊട്ടനോടൊപ്പം കടലില്‍ വീണ മറ്റു നാലുപേര്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും കൊട്ടനെ കാണാതാവുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ഗാര്‍ഡും ബുധനാഴ്ച രാത്രി വൈകുംവരെയും കൊട്ടനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ചേറ്റുകുണ്ട് കടപ്പുറത്ത് കൊട്ടന്റെ മൃതദേഹം കരക്കടിഞ്ഞതായി കണ്ടെത്തുകയായിരുന്നു.
തോണിമറിഞ്ഞ് കടലില്‍ വീണ നാലുപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേക്കല്‍പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: രോഹിണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Boat, Deadbody, Obituary, Hospital, Treatment, Deadbody of missing fisherman found.