ജനനേന്ദ്രിയം മുറിച്ചു മാറ്റിയ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി; ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
Jul 26, 2013, 12:08 IST
കാസര്‍കോട്: ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയില്‍ മൃതദേഹം മഞ്ചേശ്വരം കടപ്പുറത്ത് കണ്ടെത്തി. 45 വയസ് പ്രായം തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കന്റെ പൂര്‍ണ നഗ്നമായ മൃതദേഹമാണ് മഞ്ചേശ്വരം ചര്‍ച് ബിച്ചിനടുത്ത് വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടുകാര്‍ കണ്ടെത്തിയത്.
പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഖിദ്മത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ ആംബുലന്‍സില്‍ മംഗല്‍പാടി ആശുപത്രിയില്‍ രാത്രി 11.30 മണിയോടെ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഫ്രീസര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഡീസലില്ലെന്നും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഖിദ്മത്തുല്‍ ഇസ്‌ലാം സംഘം പ്രവര്‍ത്തകര്‍ ഡീസല്‍ തങ്ങള്‍ എത്തിക്കാമെന്ന് അറിയിച്ചപ്പോള്‍ ഡോക്ടര്‍ ഇല്ലെന്നായി അധികൃതര്‍.
ആശുപത്രിയിലെ ഡോക്ടര്‍ അവധിയായതിനാല്‍ മറ്റൊരു ഡോക്ടറെ ചുമതലയേല്‍പിച്ചിരുന്നു. ഈ ഡോക്ടര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം മുങ്ങുകയായിരുന്നു. പിന്നീട് മൃതദേഹവുമായി പുലര്‍ചെ 1.30 മണിയോടെ പോലീസും നാട്ടുകാരും ആംബുലന്‍സുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയെങ്കിലും അവിടെയും ഫ്രീസര്‍ കേടാണെന്ന് പറഞ്ഞ് മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
ജനറല്‍ ആശുപത്രിയില്‍ വേറെയും രണ്ട് മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്നാത്തെ ഫ്രീസറാണ കേടായത്. ഇതേ ചൊല്ലി ജനറല്‍ ആശുപത്രി പരിസരത്ത് ഏറെനേരം സംഘര്‍ഷാവസ്ഥ ഉണ്ടായി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കാനായിരുന്നു ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശം. ഇതേ ചൊല്ലി ഏറെ നേരം വാക്ക്തര്‍ക്കവും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ല.
പുലര്‍ചെ 4.15 വരെ മൃതദേഹവുമായി പോലീസും നാട്ടുകാരും ഖിദ്മത്തുല്‍ ഇസ്‌ലാം സംഘം പ്രവര്‍ത്തകരും ആംബുലന്‍സുമായി ആശുപത്രിക്ക് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ മംഗല്‍പാടി ആശുപത്രിയില്‍ ഡോക്ടര്‍ എത്തിയിട്ടുണ്ടെന്നും മൃതദേഹം തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം മംഗല്‍പാടി ആശുപത്രിയിലേക്ക് കൊണ്ടു പോയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരാഹരമായത്.
ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹത്തിന്റെ വലതുകാല്‍ പൂര്‍ണമായും അറ്റ നിലയിലായിരുന്നു. ഒരു കൈ മുഴുവനായും, മറ്റേ കൈ ഭാഗികമായും അഴുകിയ നിലയിലായിരുന്നു. ജനനേന്ദ്രിയം മുറിച്ചു മാറ്റിയത് പോലെയാണുള്ളതെന്ന് 50 വര്‍ഷത്തിലേറെയായി നിരവധി മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ച മഞ്ചേശ്വരത്തെ ഹമീദ് പറഞ്ഞു. മത്സ്യങ്ങള്‍ കടിക്കുന്നത് തലയുടെയും കാലിന്റെയും ഭാഗത്താണെന്നുംഅദ്ദേഹം പറഞ്ഞു.
അതിനിടെ മംഗലാപുരം ബണ്ട്വാളില്‍ നിന്നും ഒരാളെ കാണാതായതായി മഞ്ചേശ്വരം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളെത്തി പരിശോധിച്ച ശേഷം മാത്രമെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു. മൃതദേഹം തിരിച്ചറിയുന്നതിനുളള നടപടി പോലീസ് ആരംഭിച്ചിട്ടുണ്ടെന്ന് മഞ്ചേശ്വരം എസ്.ഐ ബിജുലാല്‍ പറഞ്ഞു.
Also Read: സ്‌പെയിന്‍ ട്രെയിന്‍ ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ക്യാമറയിൽ
Keywords: Youth, Hospital, Manjeshwaram, Deadbody, Police, General-hospital, Doctor, Ambulance, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.