എണ്‍പത്തഞ്ചുകാരന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ സ്വകാര്യവ്യക്തിയുടെ കിണറില്‍
Oct 12, 2015, 11:12 IST
കുമ്പള: (www.kasaragodvartha.com 12/10/2015) എണ്‍പത്തഞ്ചുകാരന്റെ മൃതദേഹം ദുരൂഹസാഹര്യത്തില്‍ സ്വകാര്യവ്യക്തിയുടെ കിണറില്‍ കണ്ടെത്തി. മൊഗ്രാല്‍പുത്തൂര്‍ ബദിരടുക്ക കോട്ടക്കുന്നിലെ മാലിങ്കഷെട്ടിയുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കോട്ടക്കുന്നിലെ അബ്ദുല്ലഹാജിയുടെ വീട്ടുപറമ്പിലെ കിണറില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി മാലിങ്കഷെട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. അബ്ദുല്ലഹാജിയുടെ കുടുംബം കിണറിന് സമീപത്ത് ചെരുപ്പ് കണ്ടതിനെതുടര്‍ന്ന് സംശയം തോന്നി കിണറിനകത്തേക്ക് നോക്കിയെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്സെത്തി കിണറിലിറങ്ങുകയും മാലിങ്കഷെട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
ഞായറാഴ്ച രാത്രി തന്നെ മാലിങ്കഷെട്ടി കിണറില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. തലയ്ക്ക് മാരകമായ മുറിവും സംഭവിച്ചിരുന്നു.വൃദ്ധന് അബദ്ധത്തില്‍ വീണതാണോ അതല്ല ആത്മഹത്യയാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്നൊന്നും വ്യക്തമായിട്ടില്ല. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kumba, Death, Mogral puthur, Well, Obituary, Investigation, Fire force, Police, Postumortom, Dead body found in well mysteriouslyFile

File Photo |
Keywords: Kasaragod, Kumba, Death, Mogral puthur, Well, Obituary, Investigation, Fire force, Police, Postumortom, Dead body found in well mysteriouslyFile