ചട്ടഞ്ചാലില്‍ സ്കൂളിന് സമീപത്തെ കുളത്തില്‍ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി
Apr 13, 2015, 16:09 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 13/04/2015) ചട്ടഞ്ചാല്‍ - മാങ്ങാട് റോഡില്‍ ചാച്ച ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ കോമ്പൗണ്ടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് മൂന്ന് ദിവത്തെ പഴക്കം തോന്നിക്കുന്ന പുരുഷന്റെ അഴുകിയ മൃതദേഹം നാട്ടുകാര്‍ കണ്ടത്.
വിവരമറിഞ്ഞ് പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വിവരമറിഞ്ഞ് പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Keywords : Chattanchal, Mangad, Death, Obituary, Kasaragod, Kerala, Police, Fire force.