മാവിനക്കട്ടയില്‍ കുളത്തില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Jun 27, 2014, 22:02 IST
ബദിയടുക്ക: (www.kasargodvartha.com 27.06.2014) കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. നെല്ലിക്കട്ട ബിലാല്‍ നഗറിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ വാരിസ് (16), മിയാഡിപ്പള്ളത്തെ അബ്ദുര്‍ റഹ്മാന്റെ മകന്‍ സാദിഖ് (18) എന്നിവരുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രിയോടെ ഫയര്‍ഫോഴ്‌സും, മുങ്ങല്‍ വിദഗ്ധരും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
വാരിസിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം മാവിനക്കട്ട പള്ളത്തുമൂലയിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. കൂടെയുണ്ടായിരുന്നവരാണ് ഇരുവരും അപകടത്തില്‍ പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.
സംഭവമറിഞ്ഞ് നിരവധി പേരാണ് സംഭവ സ്ഥലത്തെത്തിയത്. നെല്ലിക്കട്ടയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ഫാരിസും സാദിഖും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉറ്റ സുഹൃത്തുക്കളായ ഇരുവരെയും മരണം അപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്.
ജമീലയാണ് വാരിസിന്റെ മാതാവ്. സഹോദരങ്ങള്‍: സനാസ്, മുഹമ്മദ് ഹാരിഫ്, നിയാസ്, ഇര്‍ഫാന, സഫിയാനി, സഫ്‌ന, ഇജ്്‌ലാന. ആഇഷയാണ് സാദിഖിന്റെ മാതാവ്. സഹോദരങ്ങള്‍: സിറാജുദ്ദീന്‍, ശുഹൈബ്, ജാഫര്‍, സമീറ, സഫ്‌ന, ഷംസുബ.
Keywords : Badiyadukka, Dead body, Obituary, Student, Kasaragod, Missing, Police, Fire force, Natives, Nellikkatta.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067