സിപിഎം നേതാവ് കെ എസ് അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
May 13, 2015, 17:00 IST
പുത്തിഗെ: (www.kasargodvartha.com 13/05/2015) പുത്തിഗെ പഞ്ചായത്തില്‍ കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കത്തീബ്‌നഗര്‍ കൊട്ടൂടല്‍ വീട്ടിലെ കെ എസ് അബ്ദുര്‍ റഹ്മാന്‍ (87) നിര്യാതനായി. പുത്തിഗെ പഞ്ചായത്തില്‍ ജന്മിമാര്‍ക്കെതിരെ നടന്ന കര്‍ഷകസമരത്തിന് നേതൃത്വം വഹിച്ച കെ എസ് പിന്തിരിപ്പന്‍ ശക്തികളുടെ ഭീഷണി വകവയ്ക്കാതെ എ കെ ജിയെ കൊണ്ടുവന്ന് അംഗടിമുഗറില്‍ നടത്തിയ പ്രസിദ്ധമായ പൊതുയോഗത്തിന്റെ സംഘാടകനായിരുന്നു.
സിപിഎം കുമ്പള ഏരിയാകമ്മിറ്റി അംഗവും ബാഡൂര്‍ ലോക്കല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറും ദീര്‍ഘകാലം അംഗടിമുഗര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. മരിക്കുമ്പോള്‍ കത്തീബ്‌നഗര്‍ ബ്രാഞ്ച് അംഗമായിരുന്നു.
ദീര്‍ഘകാലം അംഗടിമുഗര്‍ വലിയ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അംഗടിമുഗര്‍ വലിയ ജുമാ മസ്ജിദില്‍.
ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ് ഷെരീഫ് (കുവൈത്ത്), റഫീഖ് സൂഫി (തുര്‍ക്കി), സൗദ (കുവൈത്ത്), ആഇശ (മുംബൈ). മരുമക്കള്‍: സി എച്ച് അബൂബക്കര്‍ (കുവൈത്ത്), അബ്ദുല്ല (മുംബൈ), നസീറ, മിസ്‌രിയ. സഹോദരങ്ങള്‍: കെ എസ് അബ്ദുല്ല, കെ എസ് ഹമീദ്, കെ എസ് അബ്ബാസ്, ആഇശബി, പരേതനായ കെ എസ് മുഹമ്മദ്.
കെ.എസ് അബ്ദുര്‍ റഹ് മാന്റെ വിയോഗത്തില്‍ എസ്.വൈ.എസ്, എസ്‌കെഎസ്എസ്എഫ് അംഗഡിമൊഗര്‍ ശാഖാ കമ്മിറ്റി അനുശോചിച്ചു.

Keywords : Kasaragod, Kerala, Puthige, Leader, CPM, Obituary, KS Abdul Rahman.