city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kodiyeri Balakrishnan | സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍ വിടവാങ്ങി

ചെന്നൈ: (www.kasargodvartha.com) മുതിർന്ന സിപിഎം നേതാവും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈയിലെ അപോളോ ആശുപത്രിയിലാണ് വിടവാങ്ങിയത്. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു.
  
Kodiyeri Balakrishnan | സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍ വിടവാങ്ങി

2001 മുതൽ 2016 വരെ തലശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി 2006 മുതൽ 2011 വരെ കേരളത്തിൽ ആഭ്യന്തര, വിനോദസഞ്ചാര മന്ത്രിയായിരുന്നു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഎം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഓഗസ്ത് 28നാണ് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രടറി സ്ഥാനം ഒഴിഞ്ഞത്. തുടര്ന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പകരക്കാരനായി.

കണ്ണൂർ കല്ലറ തലായി എൽപി സ്കൂൾ അധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നായിരുന്നു ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും മാഹി മഹാത്മാഗാന്ധി ഗവ. കോളജിൽനിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദവും നേടി.

വിദ്യാർഥി കാലഘട്ടം മുതൽ രാഷ്ട്രീയത്തിൽ സജീവമായ കോടിയേരി പടിപടിയായി പാർടിയുടെ ഉന്നത പദവികളിലെത്തുകയായിരുന്നു. 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി 1979 വരെ ആ പദവിയിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്എഫ്ഐ അഖിലേന്ത്യ ജോയന്റ് സെക്രടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1982 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ല പ്രസിഡന്റിന്റെ ചുമതല വഹിച്ചു.

1988ൽ സിപിഎം സംസ്ഥാന കമിറ്റിയിലെത്തി. 1990 മുതൽ 1995 വരെ കണ്ണൂർ ജില്ല സെക്രടട്ടറിയായും പ്രവർത്തിച്ചു. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രടറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന പാർടി കോൺഗ്രസിൽ കേന്ദ്ര കമിറ്റിയിലേക്കും 2008ൽ കോയമ്പത്തൂരിൽ നടന്ന പാർടി കോൺഗ്രസിലാണ് പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

എസ്ആർ വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ.

Keywords:  Chennai, CPM, News, Kodiyeri Balakrishnan, Death, Leader, Obituary, Treatment, Hospital,  CPM leader Kodiyeri Balakrishnan passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia