പ്രഭാതസവാരി കഴിഞ്ഞ് തിരിച്ചെത്തിയ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 15, 2018, 18:29 IST
മടിക്കൈ:(www.kasargodvartha.com 15.01.2018) പ്രഭാത സവാരി കഴിഞ്ഞ് തിരിച്ചെത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. സിപിഎം തീയര്‍പാലം ബ്രാഞ്ച് സെക്രട്ടറിയും മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനുമായ സി എ കൃഷ്ണന്‍ (70) ആണ് മരണപ്പെട്ടത്.
രാവിലെ പ്രഭാതസവാരിക്കിറങ്ങിയ കൃഷ്ണന്‍ 7.30 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: അജിത, പ്രമീള, സ്മിത, ശ്രീജ. മരുമക്കള്‍: നാരായണന്‍, പ്രകാശന്‍, ചന്ദ്രശേഖരന്‍. സഹോദരങ്ങള്‍: മീനാക്ഷി, പരേതരായ കൊട്ടു, ജാനകി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Madikai, Kasaragod, Kerala, News, CPM, Branch, Secretary, Brothers, Wife, Morning, CPM Ex Branch Secretary C.A Krishnan passes away.