city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം ജില്ലാ കമിറ്റി അംഗവും തൊഴിലാളി നേതാവുമായ കെ ബാലകൃഷ്ണൻ നിര്യാതനായി

കാസർകോട്: (www.kasargodvartha.com 17.03.2021) സിപിഎം ജില്ലാ കമിറ്റി അംഗവും തൊഴിലാളി നേതാവുമായ കെ ബാലകൃഷ്ണൻ (72) നിര്യാതനായി. സിഐടിയു സംസ്ഥാന കമിറ്റി അംഗവും കേരള ബീഡി ആൻഡ് സിഗാൾ വർകേഴ്സ് വെൽഫെയർ ഫൺഡ് ബോർഡ് ചെയർമാനുമാണ്‌. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

സിപിഎം ജില്ലാ കമിറ്റി അംഗവും തൊഴിലാളി നേതാവുമായ കെ ബാലകൃഷ്ണൻ നിര്യാതനായി

ദീർഘകാലം സിഐടിയു ജില്ലാപ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം, നീലേശ്വരം പഞ്ചായത്ത് അംഗം, സിഐടിയു അവിഭക്ത കണ്ണൂർ ജില്ലാ കമിറ്റി അംഗം, സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം, ബീഡി -ആൻഡ് സിഗാർ വർകേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ സെക്രടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് വേണ്ടി പോരാടി ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

ഭാര്യ: കെവി സരോജിനി. മക്കൾ: കെവി സിന്ധു, കെവി സന്ധ്യ, കെവി സരിത.

മരുമക്കൾ: കൃഷ്ണൻ, ബിജു, സഞ്ജു. സഹോദരങ്ങൾ: രാമചന്ദ്രൻ, കുഞ്ഞിപ്പെണ്ണ്, പരേതയായ മാധവി.

ബാലകൃഷ്‌ണന്റെ ആകസ്‌മിക മരണം തൊഴിലാളി വർഗ പ്രസ്ഥാനത്തിന്‌ കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന്‌ സി ഐ ടി യു ജില്ലാപ്രസിഡന്റ്‌ വി പി പി മുസ്‌തഫയും ജനറൽ സെക്രടറി ടി കെ രാജനും അനുശോചിച്ചു.

Keywords:  Kerala, News, Kasaragod, Death, Political party, Worker, CPM Worker, CPM, Obituary, CPM district committee member and labor leader K Balakrishnan has passed away.
< !- START disable copy paste -->




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia