Obituary | സിപിഎം ബ്രാഞ്ച് സെക്രടറി കുഴഞ്ഞുവീണ് മരിച്ചു
Mar 24, 2023, 22:15 IST
മടിക്കൈ: (www.kasargodvartha.com) സിപിഎം ബ്രാഞ്ച് സെക്രടറി കുഴഞ്ഞുവീണ് മരിച്ചു. മടിക്കൈ പൂത്തേക്കാല്‍ ബ്രാഞ്ച് സെക്രടറി കെകെ സുരേഷ് (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേഷിനെ ഉടന്‍ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് നിഗമനം.
എഴുത്തുകാരന്‍ കൂടിയായിരുന്നു. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന സുരേഷ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിവരെ പൂത്തക്കാലിലെ ക്ലബില്‍ സഹപ്രവര്‍ത്തകരോടൊപ്പം ഉണ്ടായിരുന്നു. പൂത്തക്കാല്‍ എന്‍ജി സ്മാരക ക്ലബ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രദേശവാസികളും അടക്കം വലിയ ജനാവലിയാണ് അന്തിമോപചാരം അര്‍പിക്കാനെത്തിയത്.
പരേതനായ കൂളിക്കുണ്ടില്‍ കുഞ്ഞിക്കണ്ണന്‍ -സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ (പിഗ്മി കലക്ഷന്‍ ഏജന്റ് മടിക്കൈ വനിതാ സഹകരണ സൊസൈറ്റി). മക്കള്‍: വിഷ്ണുദേവ്. ശിവദേവ (വിദ്യാര്‍ഥി). നേരത്തെ സ്വകാര്യ ബസ് കന്‍ഡക്ടറായിരുന്ന സുരേഷ് ഇപ്പോള്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനകത്തെ ലോടറി സ്റ്റാളിലെ ജീവനക്കാരനായിരുന്നു.

Keywords: News, Kerala, Top-Headlines, Obituary, CPM, Died, Kasaragod, Madikai, CPM branch secretary collapsed and died.
< !- START disable copy paste -->