സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ കെ നായര്‍ അന്തരിച്ചു
May 3, 2016, 11:51 IST
പെരുമ്പള: (www.kasargodvartha.com 03/05/2016) കിസാന്‍സഭ ജില്ലാ സെക്രട്ടറിയും സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവംഗവുമായ പാലിച്ചിയടുക്കം വോള്‍ഗ മന്ദീറിലെ ഇ കെ നായര്‍ എന്ന ഇ കുഞ്ഞമ്പു നായര്‍ (76) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ 7.15 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പില്‍ നടക്കും. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗവും കാഞ്ഞങ്ങാട് എം എല്‍ എയുമായ ഇ ചന്ദ്രശേഖരന്റെ സഹോദരനാണ്. നേരത്തെ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പെരുമ്പളയിലെ ഇ കുഞ്ഞിരാമന്‍ നായര്‍ - ഇ പാര്‍വതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ ആര്‍ മണി (റിട്ട. അധ്യാപിക). മക്കള്‍: ഡോ. വോള്‍ഗ (ആയുര്‍വേദ ഡിസ്‌പെന്‍സറി പരവനടുക്കം), ഡോ. സോയ (ഹോമിയോ ഡിസ്‌പെന്‍സറി പുല്ലൂര്‍-പെരിയ), ഭഗത്സിംഗ് (ഫൈനാട്‌സ് കോളജ്, മാവേലിക്കര). മരുമക്കള്‍: അംജിത്ത് (ആയുര്‍വേദ ഡോക്ടര്‍ ഉദുമ), സച്ചീന്ദ്രന്‍ (ഗള്‍ഫ്), മേഘ (കതിരൂര്‍). മറ്റു സഹോദരങ്ങള്‍: ഇ കൃഷ്ണന്‍ നായര്‍, ഇ രോഹിണി (കരിച്ചേരി), ഇ മാലതി (മഹിളാസംഘം ജില്ലാ പ്രസിഡണ്ട്), പരേതരായ ദാക്ഷായണി, ഇ രാമചന്ദ്രന്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പിന് മുമ്പ് തന്നെ പാര്‍ട്ടി സജീവ പ്രവര്‍ത്തനായിരുന്നു. അധ്യാപകനായിരുന്ന ഇ കെ നായര്‍ ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മനാട് ഗവ. എല്‍ പി സ്‌കൂള്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ആദ്യകാല അധ്യാപക സംഘടനയായ ഡി എസ് ടി യു (ഡിപ്പോര്‍ട്ട്‌മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍) സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാല പ്രവര്‍ത്തിച്ചു. 1993 ല്‍ പ്രധാനധ്യാപകനായി ജോലിയില്‍ നിന്ന് വിരമിച്ചു. പ്രൈമറി എജ്യൂക്കേഷന്‍ എക്‌സ്‌നെഷന്‍ ഓഫിസറായിരുന്നു. അധ്യപക സംഘടനാ നേതാവെന്ന നിലയില്‍ സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ ദീര്‍ഘകാലം ക്ഷണിതാവായിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിരോധിച്ചതിനാല്‍ അധ്യാപകനെന്ന നിലയില്‍ രഹസ്യമായാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. പാര്‍ട്ടി പിളപ്പിനോടനുബന്ധിച്ചുണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് ആവേശം പകരുന്നതിന് മുന്‍ നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ഇദ്ദേഹം പെരുമ്പളയിലും സമീപ പ്രദേശങ്ങളിലും പാര്‍ട്ടി സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. പലതവണ രാഷ്ട്രീയ എതിരാളികളുടെ അക്രമണത്തിന് വിധേയനായിട്ടുണ്ട്. ഒരു അധ്യാപകനെന്ന നിലയിലും നിസ്വാര്‍ത്ഥനായ ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയിലും സര്‍വ്വരുടെ ആദരവ് പിടിച്ചുപറ്റിയിരുന്നു. തികഞ്ഞ ബൗദ്ധിക വാദിയായിരുന്നു ഇ കെ നായര്‍.
മരണ വിവരമറിഞ്ഞ് സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ബി ജെ പി ജില്ലാ പ്രസിഡന്റും ഉദുമ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ. ശ്രീകാന്ത് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. സംസ്‌ക്കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും. കാസര്‍കോട്ടുള്ള സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വീട് സന്ദര്‍ശിക്കും.
Keywords: Perumbala, Kasaragod, Obituary, Kerala, CPI Executive member EK Nair passes away