പോലീസ് അന്വേഷണം ഭയന്ന് കരാറുകാരന്‍ ജീവനൊടുക്കി
Jan 15, 2013, 16:22 IST
വെള്ളരിക്കുണ്ട്: പണം മോഷ്ടിച്ചുവെന്ന പരാതി സംബന്ധിച്ച കേസില്‍ പോലീസ് അന്വേഷണം ഭയന്ന് കരാറുകാരന്‍ ജീവനൊടുക്കി.
കെട്ടിട നിര്‍cാണ കരാറുകാരനായ വെള്ളരിക്കുണ്ട് കരിവള്ളടുക്കത്തെ രാജനാണ് (52) തിങ്കളാഴ്ച ഉച്ചയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ചത്. നാട്ടുകാരനായ ഒരാളുടെ പരാതി പ്രകാരം രാജനെതിരെ മോഷണ കുറ്റത്തിന് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ രാജനെ പിടികൂടാന്‍ ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
വാറണ്ടുമായി പോലീസ് വരികയാണെന്ന് അറിഞ്ഞ് ഭയന്ന രാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാആശുപത്രിമോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ട ത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാജന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Keywords: Contractor, Suicide, Police enquiry, Robbery, Vellarikund, Kasaragod, Kerala, Malayalam news