പ്രൊഫ. ടി എസ് ജോണിന്റെ വിയോഗം കാസര്‍കോടിന്റെ നഷ്ടം
Jun 9, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2016) മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ പ്രൊഫ ടി എസ് ജോണിന്റെ മരണം കാസര്‍കോടിന് തികച്ചും നഷ്ടം. കാസര്‍കോടും കര്‍മ മണ്ഡലമാക്കിയ ടി എസ് ജോണ്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ടി എസ് ജോണ്‍ കേരള കോണ്‍ഗ്രസ് (സെക്യുലര്‍) ചെയര്‍മാന്‍ പദവി വഹിച്ച് വരികയായിരുന്നു.
കാസര്‍കോട് ജില്ലയിലെ പെര്‍ള ദേവലോകത്ത് സെന്റ് ഗ്രിഗോറിയോസ് എഞ്ചിനീയറിംഗ് കോളജിന്റെ ട്രസ്റ്റ് ചെയര്‍മാനായി അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മിക്ക ദിവസങ്ങളിലും അദ്ദേഹം കാസര്‍കോട്ട് തന്നെയായിരുന്നു ക്യാമ്പ് ചെയ്തിരുന്നത്. രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ടും അദ്ദേഹം പലപ്പോഴും കാസര്‍കോട്ട് എത്തിയിരുന്നു.
ജില്ലയിലെ നിരവധി പേരുമായി ആത്മബന്ധം പുലര്‍ത്തുന്നയാളാണ് ജോണ്‍. ടി. എസ് ജോണിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി നാഷണല്‍ അബ്ദുല്ല അനുശോചിച്ചു.
Keywords: Kasaragod, Minister, Kerala, Congress, Obituary, Chairman, Election, College, Politics, Contacts, Perla.